Arrested | 10 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
Jun 8, 2023, 22:24 IST
കണ്ണൂര്‍: (www.kvartha.com) തലശേരി നഗരത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. 950 ഗ്രാം ഹാഷിഷ് ഓയിലും 30 ഗ്രാം എംഡിഎംഎയും പിടികൂടി. പൊലീസ് റെയ്ഡിനിടെ ഒരാള്‍ പിടിയിലായിട്ടുണ്ട്. ബുധനാഴ്ച രാത്രി എന്‍സിസി റോഡിലെ പാര്‍കിങ് ഏരിയയില്‍ നിന്നാണ് മാരക മയക്കുമരുന്നുമായി എടക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലെ റഫീഖിനെ (36) പൊലീസ് അറസ്റ്റു ചെയ്തത്. പിടികൂടിയ ലഹരി വസ്തുക്കള്‍ക്ക് 10 ലക്ഷം രൂപയിലേറെ വില വരുമെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എഎസ്പി അരുണ്‍ കെ പവിത്രന്, ഇന്‍സ്പെക്ടര്‍ എം അനില്‍, എസ്ഐ സജീഷ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി മരുന്ന് ശേഖരം പിടികൂടിയത്.
അടുത്ത കാലത്ത് കണ്ണൂര്‍ ജില്ലയില്‍ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു. എഎസ്പിയുടെ സ്ക്വാഡിലെയും ലഹരി വിരുദ്ധ സ്ക്വാഡിലെയും അംഗങ്ങളായ റാഫി അഹ്മദ്, മഹിജന്‍, ശ്രീജേഷ്, സുജേഷ്, മിഥുന്, ഹിരണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Keywords: Thalassery News, Malayalam News, Police Arrest, Kerala News, Kannur News, Drugs, Crime News, Youth arrested with drugs worth Rs 10 lakh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.