തലശേരി: (www.kvartha.com) ഇന്‍സ്റ്റഗ്രാം ടിക് ടോക് വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആദിത്യ(19)നെയാണ് ആറളം സി ഐ അരുണ്‍ദാസ്, എസ് ഐ വിവി ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ തൃശൂരില്‍ നിന്നും അറസ്റ്റു ചെയ്തത്.
ആറളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ നാലുവര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാം ടിക് ടോക് വഴിയാണ് ആദിത്യന്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് കണ്ണൂരിലെ ലോഡ്ജ് മുറിയില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിനാറുമുതല്‍ ഡിസംബര്‍ 22 വരെയുളള കാലയളവില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
യുവാവിന്റെ നിര്‍ബന്ധപ്രകാരം പെണ്‍കുട്ടി കഴിഞ്ഞ ഡിസംബറില്‍ തൃശൂരുളള വീട്ടിലും പോയിരുന്നു. ആദിത്യന്റെ അമ്മ മാത്രമുളള വീട്ടില്‍ ആരുമറിയാതെ മൂന്നു ദിവസം താമസിക്കുകയും ചെയ്തു. ഈ കാലയളവിലും പെണ്‍കുട്ടി പീഡനത്തിനിരയായി. പിന്നീട് മറ്റൊരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന രീതിയില്‍ ആദിത്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിരുന്നു. ഇതോടെ പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Keywords: Youth arrested for molesting minor girl, Kannur, News, Police, Arrest, Molestation, Plus Two Student, Complaint, Family, Suicide Attempt, Kerala.