Arrested | 'പൂവും കായും വിരിയുന്നത് കാണാന്‍ വീട്ടുമുറ്റത്ത് കഞ്ചാവുചെടി നട്ടുവളര്‍ത്തി'; ഒടുവില്‍ പിടിവീണു
Jun 3, 2023, 17:43 IST
പെരിന്തല്‍മണ്ണ: (www.kvartha.com) പൂവും കായും വിരിയുന്നതു കാണാന്‍ വീട്ടുമുറ്റത്തു കഞ്ചാവുചെടി നട്ടുവളര്‍ത്തിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കരിങ്കല്ലത്താണി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുരേഷ് കുമാറിനെയാണ്(32) പെരിന്തല്‍മണ്ണ സിഐ പ്രേംജിത്തും എസ് ഐ ഷിജോ സി തങ്കച്ചനും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഇയാളില്‍നിന്ന് 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. മറ്റു ചെടികള്‍ക്കിടയിലാണ് ഇയാള്‍ കഞ്ചാവുചെടി നട്ടുപിടിപ്പിച്ചിരുന്നത്. കഞ്ചാവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ നിലവില്‍ നിലമ്പൂര്‍ എക്സൈസ് വിഭാഗത്തില്‍ കേസ് ഉള്ളതായി പൊലീസ് പറഞ്ഞു.
കഞ്ചാവുചെടി പൂക്കുന്നത് കാണാനുള്ള ആഗ്രഹത്തിലാണു ചെടി നട്ടുവളര്‍ത്തിയതെന്നാണ് യുവാവ് മൊഴി നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കഴിഞ്ഞദിവസം ഇയാളുടെ വീട്ടില്‍ പരിശോധനയ്ക്കെത്തിയത്. തുടര്‍ന്ന് കഞ്ചാവുചെടി കണ്ടെത്തുകയും പിഴുതുമാറ്റുകയും ചെയ്തു.
ഇയാളില്‍നിന്ന് 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. മറ്റു ചെടികള്‍ക്കിടയിലാണ് ഇയാള്‍ കഞ്ചാവുചെടി നട്ടുപിടിപ്പിച്ചിരുന്നത്. കഞ്ചാവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ നിലവില്‍ നിലമ്പൂര്‍ എക്സൈസ് വിഭാഗത്തില്‍ കേസ് ഉള്ളതായി പൊലീസ് പറഞ്ഞു.
Keywords: Youth arrested for growing cannabis plants at home, Malappuram, News, Arrest, Ganja, Police, Raid, Secret Message, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.