വെറും 13 വയസുള്ളപ്പോൾ, ഹാരിസ് പിതാവ് ജി മൈക്കിൾ ഹാരിസിനൊപ്പമാണ് ടൈറ്റാനിക് കാണാൻ കടലിന്റെ ആഴങ്ങളിലേക്ക് യാത്ര തിരിച്ചത്. 'ഞങ്ങൾ വെള്ളത്തിനടിയിൽ മുങ്ങിയപ്പോൾ വലിയ പ്രശ്‌നമുണ്ടായി. പെട്ടെന്ന് ഞങ്ങളുടെ ഓക്സിജന്റെ അളവ് കുറയാൻ തുടങ്ങി. താഴേക്ക് പോകുമ്പോൾ ഞാൻ ബോധരഹിതനായി. ഭാഗ്യവശാൽ, ഓക്‌സിജന്റെ കുറവുണ്ടായിട്ടും പിതാവും പൈലറ്റും തളർന്നുപോയില്ല, അതിനാൽ വൻ അപകടം ഒഴിവായി', ഹാരിസ് വെളിപ്പെടുത്തി.
ഇത്തരം യാത്രകൾ അപകടകരമാണെന്നും അതിനിടയിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും ഹാരിസിനെ ഉദ്ധരിച്ച് ദി സൺ റിപ്പോർട്ട് ചെയ്തു. സമുദ്ര യാത്രയ്ക്ക് പോകുമ്പോൾ 13 വയസേ ഉണ്ടായിരുന്നുവെന്നും എന്ത് വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഹാരിസ് പറയുന്നു. തന്റെ ആദ്യ ടൈറ്റാനിക് യാത്രയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും ഇനി ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ വീണ്ടും കാണുന്നതിന് ആരെങ്കിലും ഓഫർ നൽകിയാൽ താൻ ഒരിക്കലും അത് സ്വീകരിക്കില്ലെന്നും ഹാരിസ് വ്യക്തമാക്കി. ഇത്തരം ദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്നും ആളുകൾ സ്വന്തം സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി പിതാവിനൊപ്പം ഹാരിസ് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഉപരിതലത്തിൽ നിന്ന് 12,850 അടി താഴേക്കാണ് യാത്ര ചെയ്തത്. റഷ്യൻ മിർ സെക്കൻഡ് അന്തർവാഹിനിയിൽ നടത്തിയ 12 മണിക്കൂർ യാത്രയിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡും ഹാരിസ് സ്വന്തമാക്കി.
Keywords: News, World, New York, Experience, Titanic, Titan search, Atlantic Ocean, Travel, Youngest Titanic diver's chilling experience.
< !- START disable copy paste -->