Arrested | ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) നടാല്‍ റെയില്‍വേ ഗേറ്റിന് സമീപം 22 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഒരാള്‍ അറസ്റ്റില്‍. മഹേന്ദ്ര റെഡി (35) എന്നയാളെയാണ് എടക്കാട് എസ്‌ഐ ഡിജേഷും സംഘവും അറസ്റ്റ് ചെയ്തത്. തലശേരി ഭാഗത്ത് സ്ഥിരമായി ബ്രൗണ്‍ ഷുഗര്‍ എത്തിച്ച് വില്‍പന നടത്തുന്നയാളാണ് പിടിയിലായ മഹേന്ദ്ര റെഡിയെന്ന് പൊലീസ് പറഞ്ഞു.
   
Arrested | ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍

കഴിഞ്ഞ കുറച്ച് നാളുകളായി ഇയാളെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ചെ ആറിന് നടാല്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്ന് പിടികൂടുകയായിരുന്നു. ബ്രൗണ്‍ ഷുഗര്‍ വില്‍പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മഹേന്ദ്ര റെഡി പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Edakkad  News, Kannur News, Thalassery News, Kerala News, Crime News, Drug News, Young man arrested with drug.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia