കണ്ണൂര്‍: (www.kvartha.com) ബി ജെ പി കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി ഉദ് ഘാടനം നിര്‍വഹിച്ചു. ഭാരതത്തിലെ ആധ്യാത്മിക ആചാര്യന്മാര്‍ ജീവിതത്തില്‍ അനുഷ്ഠിച്ച യോഗ ഇന്ന് ലോകത്തെ ഏക കുടുംബമായി മാറ്റാന്‍ സാധിച്ചുവെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.
ഭാരതത്തെ ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ ഇതിന് നേതൃത്വം കൊടുത്തത് നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷമാണ്. ലോക ജനത നരേന്ദ്രമോദിയെ അംഗീകരിക്കുമ്പോള്‍ ഭാരതത്തിന്റെ പാരമ്പര്യത്തെയാണ് അംഗീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.