മദ്യപിച്ച് അര്‍ധരാത്രി രാജേന്ദ്ര പാണ്ഡെ വീട്ടിലെത്തിയത് ഭാര്യ ചോദ്യം ചെയ്തതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തര്‍ക്കം മൂത്തതോടെ പ്രകോപിതനായ രാജേന്ദ്ര തോക്കെടുത്ത് ഭാര്യക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ തല്‍ക്ഷണം തന്നെ മരിക്കുകയും ചെയ്തു. സംഭവസമയത്ത് ഇവരുടെ മകളും മരുമകനും വീട്ടിലുണ്ടായിരുന്നു. കൊല നടത്തിയ ശേഷം ഒളിവില്‍ പോയ രാജേന്ദ്ര പാണ്ഡെക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Woman Found Dead in House, Bhopal, News, Found Dead, Woman, Gun Attack, Missing, Police, Crime, Criminal Case, National.