ടിടിസി വിദ്യാര്‍ഥിനിയാണ് അശ്വതി. വ്യാഴാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതല്‍ അശ്വതിക്ക് പനിയുണ്ടായിരുന്നു. അന്നുതന്നെ കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പനി മൂര്‍ഛിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി മംഗ്ലൂറിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചാണ് മരണം.
കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ പനി കേസുകള്‍ റിപോര്‍ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി സംശയിക്കുന്ന ഒമ്പതുപേര്‍ നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. 619 പേരാണ് ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം പനി ബാധിച്ച് കണ്ണൂരിലും, വയനാട്ടിലുമായി മൂന്നും നാലും വയസ്സ് പ്രായമുള്ള കുട്ടികള്‍ മരിച്ചിരുന്നു. പനി ബാധിച്ച് കണ്ണൂര്‍ മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഏര്യം വിദ്യാമിത്രം സ്‌കൂളിനു സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ് ശഫീഖ് - അസ് അദി ദമ്പതികളുടെ മകള്‍ മൂന്നു വയസ്സുകാരി അസ്വാ ആമിനയും, തൃശ്ശിലേരി സ്വദേശികളായ അശോകന്‍ അഖില ദമ്പതികളുടെ മകള്‍ നാലുവയസുകാരി രുദ്രയുമാണ് മരിച്ചത്.
പനി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് കോള്‍സെന്ററുകള്‍ തുടങ്ങി. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. വിളിക്കേണ്ട നമ്പരുകള്‍ 104, 1056, 04712552056.
Keywords: Woman died in Kasaragod due to fever, Kasaragod, News, Ashwathi, Fever, Hospital, Treatment, TTC Student, Report, Child, Kerala.