Follow KVARTHA on Google news Follow Us!
ad

Suresh Gopi | അഴിച്ചുപണി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പെടുത്തിയേക്കുമെന്ന് സൂചന

ലക്ഷ്യമിടുന്നത് താരത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ സീറ്റ് പിടിക്കാന്‍ Superstar Suresh Gopi, Modi Cabinet Reshuffle, BJP, Politics, Election
ന്യൂഡെല്‍ഹി: (www.kvartha.com) നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ മാറ്റി നിര്‍ത്താന്‍ ഭാവമില്ലാതെ സര്‍കാര്‍. അടുത്തുതന്നെ അഴിച്ചുപണി നടത്താന്‍ പോകുന്ന കേന്ദ്ര മന്ത്രിസഭയില്‍ സുരേഷ് ഗോപിയെ ഉള്‍പെടുത്തിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെയും ഉള്‍പെടുത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ടി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളത്തില്‍ 140 അംഗ നിയമസഭയില്‍ ഒറ്റ ബിജെപി പ്രതിനിധി പോലും ഇല്ലാത്തത് ബിജെപിയെ കുറച്ചൊന്നുമല്ല അലട്ടുന്നത്. സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി കൊണ്ട് കേരളത്തില്‍ സീറ്റ് ലഭിക്കാനുള്ള മാര്‍ഗമാണ് ബിജെപി തേടുന്നത്.

With Modi Cabinet reshuffle on cards, Malayalam superstar Suresh Gopi may find berth, New Delhi, News, Politics, Superstar Suresh Gopi,  Modi Cabinet Reshuffle, BJP, Politics, Lok Sabha Election, National

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപിക്ക് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃശൂര്‍ തന്നെ നല്‍കാനാണ് പാര്‍ടിയുടെ ശ്രമം എന്നാണ് അറിയുന്നത്. 2014ലാണ് സുരേഷ് ഗോപിയെ രാജ്യസഭാംഗമായി ബിജെപി തിരഞ്ഞെടുത്തത്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശാല മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകിട്ട് ചേരും. പാര്‍ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരേയും അവഗണിച്ചാണ് സുരേഷ് ഗോപിക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നത്.

Keywords: With Modi Cabinet reshuffle on cards, Malayalam superstar Suresh Gopi may find berth, New Delhi, News, Politics, Superstar Suresh Gopi,  Modi Cabinet Reshuffle, BJP, Politics, Lok Sabha Election, National. 

Post a Comment