കണ്ണൂര്‍: (www.kvartha.com) ചിറ്റാരിപറമ്പ് പഞ്ചായതിന്റെ വിവിധഭാഗങ്ങളില്‍ പൊലീസ് ബോംബുകള്‍ക്കും മാരകായുധങ്ങള്‍ക്കുമായി വ്യാപകമായ പരിശോധന. ബുധനാഴ്ച രാവിലെ എട്ടുമണിമുതല്‍ വൈകുന്നേരം നാലുമണിവരെ പരിശോധന നീണ്ടുനിന്നു. കണ്ണവം, തൊടീക്കളം, വട്ടോളി ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.
കണ്ണവം പൊലീസ്, കണ്ണൂര്‍ സിറ്റി പൊലീസ് ബോംബ് സ്‌ക്വാഡ്, ഡോഗ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ഈ മേഖലയില്‍ ബോംബും ആയുധങ്ങളും സംഭരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
കണ്ണവം എസ് ഐ പിവി പ്രമോദ്, ബോംബ് സ്‌ക്വാഡ് എസ് ഐ സി അശോകന്‍, കെ സജീഷ്, കെ ലിനേഷ്, കെ സുധീഷ്, സരീഷ് കല്ലന്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. അതേസമയം ആയുധങ്ങളോ, സ്ഫോടക വസ്തുക്കളോ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്ന് കണ്ണവം പൊലീസ് അറിയിച്ചു.
Keywords: Widespread search for bombs and deadly weapons in Chitariparamba panchayat, Kannur, News, Raid, Weapons, Chitariparamba Panchayat, Police, Secret Message, Dog Squad, Kerala.