Follow KVARTHA on Google news Follow Us!
ad

Titanic | 38 വർഷം മുമ്പ് കണ്ടെത്തിയിട്ടും ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ എന്തുകൊണ്ട് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് ഇതുവരെ പുറത്തെടുത്തില്ല? കാരണമിതാണ്!

ആയുസ് ഇനി ചുരുങ്ങിയ വർഷങ്ങൾ മാത്രം Titanic, Titan search, Atlantic Ocean, ലോക വാർത്തകൾ
ന്യൂയോർക്ക്: (www.kvartha.com) അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ വർഷങ്ങൾക്ക് മുമ്പ് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് പേരുമായി യാത്ര തിരിച്ച് കാണാതായ സമുദ്രപേടകം ടൈറ്റൻ തകർന്നതായി അധികൃതർ സ്ഥിരീകരിച്ചിരിക്കുകയാണ്. അന്തർവാഹിനിയിലെ അഞ്ച് യാത്രക്കാരും മരിച്ചതായി കമ്പനി അറിയിച്ചു. ടൈറ്റാനിക് കപ്പലിന് സമീപത്ത് നിന്നാണ് അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

News, World, Titanic, Titan Search, Atlantic Ocean,  Why is Titanic Still Not Taken Out of the Ocean?

ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ കപ്പലായ ടൈറ്റാനിക് മുങ്ങിയിട്ട് 110 വർഷത്തിലേറെയായി. 1985 ലാണ് ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്ത് കൊണ്ട് നാളിതുവരെ പുറത്തെടുത്തില്ല എന്ന ചോദ്യം പലർക്കുമുണ്ടാകും. 1912 ഏപ്രിൽ 10ന് യുകെയിലെ സതാംപ്ടൺ തുറമുഖത്ത് നിന്ന് ന്യൂയോർക്കിലേക്ക് ടൈറ്റാനിക് കന്നി യാത്ര ആരംഭിച്ചു. വെറും നാല്‌ ദിവസങ്ങൾക്ക് ശേഷം, അതായത് ഏപ്രിൽ 14 ന്, വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു മഞ്ഞുമലയുമായി കൂട്ടിയിടിച്ചു. ഈ ശക്തമായ കൂട്ടിയിടിയിൽ കപ്പൽ രണ്ട് കഷണങ്ങളായി തകർന്ന് ഏകദേശം നാല് കിലോമീറ്റർ ആഴത്തിൽ കടലിൽ മുങ്ങി.

ദുരന്തത്തിൽ 1500 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു, അക്കാലത്തെ ഏറ്റവും വലിയ സമുദ്ര അപകടമാണിത്. 73 വർഷമായി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ആരുമറിയാതെയും കാണാതെയും കടലിന്റെ അടിത്തട്ടിൽ കിടക്കുകയായിരുന്നു. അവശിഷ്ടങ്ങൾ കണ്ടെത്താൻ വർഷങ്ങളോളം വിവിധ ശ്രമങ്ങൾ നടത്തിയെങ്കിലും അവയെല്ലാം പരാജയത്തിൽ കലാശിച്ചു. പിന്നീട്, 1985-ൽ, പര്യവേക്ഷകനായ റോബർട്ട് ബല്ലാർഡും സംഘവും അവശിഷ്ടങ്ങൾ കണ്ടെത്തി ചരിത്രം രചിച്ചു. 'ആർഗോ എന്ന പരീക്ഷണാത്മക, ആളില്ലാ മുങ്ങിക്കപ്പലുമായിട്ടായിരുന്നു അന്വേഷണം.

കപ്പൽ മുങ്ങിയിടത്ത് ചുറ്റും ഇരുട്ട് മാത്രമാണ്. കടലിന്റെ ആഴത്തിലുള്ള താപനില ഒരു ഡിഗ്രി സെൽഷ്യസാണ്. ഈ പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ, ഒരാൾ ഇത്രയും ആഴത്തിൽ പോയി തിരിച്ചുവരുന്നത് വളരെ അപകടകരമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇവിടെനിന്നുള്ള അവശിഷ്ടങ്ങൾ പുറത്തെടുക്കുക എന്നത് അതിലും വലിയ ദുഷ്‌കരമാണ്. പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കടലിൽ നാല് കിലോമീറ്റർ താഴെ കിടക്കുന്ന അവശിഷ്ടങ്ങൾ പുറത്തെടുക്കുക അസാധ്യമാണ്.

അവശിഷ്ടങ്ങൾ 20-30 വർഷം നീണ്ടുനിൽക്കും

വിദഗ്ധരുടെ അഭിപ്രായത്തിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഇപ്പോൾ കടലിൽ അതിവേഗം നശിച്ച് കൊണ്ടിരിക്കുകയാണ്. അതിനാൽ പുറത്തെടുത്താലും പ്രയോജനമില്ല. വരുന്ന 20-30 വർഷത്തിനുള്ളിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പൂർണമായും തുരുമ്പിച്ച് കടൽ വെള്ളത്തിൽ ലയിക്കുമെന്ന് പറയുന്നു. 1985ല്‍ അറ്റ്ലാന്‍റിക്ക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ കണ്ടെത്തിയ ടൈറ്റാനിക് അല്ല ഇപ്പോള്‍ ഉള്ളത് എന്നാണ് സമുദ്ര ഗവേഷകര്‍ പറയുന്നത്. ടൈറ്റാനികിന്‍റെ ഇപ്പോഴത്തെ രൂപത്തില്‍ തന്നെ വലിയ മാറ്റം ഉണ്ട്. ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തില്‍ അലിയുകയാണ്. ലോഹം തിന്നുന്ന ബാക്ടീരികളും, സമുദ്രജല പ്രവാഹവും അവശിഷ്ടങ്ങള്‍ക്ക് വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

കടലിൽ കാണപ്പെടുന്ന ബാക്ടീരിയകൾ ടൈറ്റാനികിന്റെ ഇരുമ്പ് അതിവേഗം ഭക്ഷിക്കുന്നതിനാൽ അത് തുരുമ്പെടുക്കുന്നു. ബിബിസി റിപ്പോർട്ട് അനുസരിച്ച്, ഈ സമുദ്ര ബാക്ടീരിയകൾ പ്രതിദിനം 180 കിലോഗ്രാം അവശിഷ്ടങ്ങൾ ഭക്ഷിക്കുന്നു. അതിനാൽ, ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾക്ക് അധികം ആയുസ് ഉണ്ടാവില്ലെന്നാണ് പറയുന്നത്. അതിനാൽ അതിന്റെ അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നത് ബുദ്ധിയല്ല.

Keywords: News, World, Titanic, Titan Search, Atlantic Ocean,  Why is Titanic Still Not Taken Out of the Ocean?
< !- START disable copy paste -->

Post a Comment