Maida | പൊറോട്ട പ്രേമികളെ ശ്രദ്ധിക്കുക: മൈദ വിഭവങ്ങള്‍ ഏറെ കഴിക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!

 


ന്യൂഡെല്‍ഹി: (www.kvartha.com) മിക്കവരുടെയും പ്രിയപ്പെട്ട വിഭവമാണ് പൊറോട്ട. മൈദ മാവില്‍ ഉണ്ടാക്കുന്ന പൊറോട്ട വളരെ രുചികരമാണെങ്കിലും ആരോഗ്യത്തിന് അത്യന്തം ദോഷകരമാണ്. സമൂസ തുടങ്ങിയ എണ്ണക്കടികളും മൈദാ മാവില്‍ നിന്നാണ് ഉണ്ടാക്കുന്നത്. കൂടാതെ പിസ, ബര്‍ഗര്‍, മോമോസ്, ചിലതരം ബിസ്‌ക്കറ്റുകള്‍ തുടങ്ങിയവ ഉണ്ടാക്കാനും മൈദ ഉപയോഗിക്കുന്നു. മൈദയില്‍ നിന്നുണ്ടാക്കുന്ന ഈ രുചികരമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
    
Maida | പൊറോട്ട പ്രേമികളെ ശ്രദ്ധിക്കുക: മൈദ വിഭവങ്ങള്‍ ഏറെ കഴിക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!

മൈദ എങ്ങനെയാണ് തയ്യാറാക്കുന്നത്?

ഗോതമ്പില്‍ നിന്നാണ് മൈദ ഉണ്ടാക്കുന്നതെങ്കിലും അതിന്റെ നിര്‍മാണ രീതി തികച്ചും വ്യത്യസ്തമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഗോതമ്പ് പൊടി ഉണ്ടാക്കുമ്പോള്‍ ഗോതമ്പിന്റെ മുകളിലെ തവിട് നീക്കം ചെയ്യാറില്ല. ഇവ നമ്മുടെ ശരീരത്തിന് വളരെ പ്രധാനപ്പെട്ട പോഷകങ്ങള്‍ നല്‍കുന്നു. എന്നിരുന്നാലും, മൈദ മാവ് തയ്യാറാക്കുമ്പോള്‍ അതില്‍ നിന്ന് നാരുകള്‍ പൂര്‍ണമായും നീക്കം ചെയ്യപ്പെടും.

മൈദ ശരീരത്തിന് ഹാനികരം

നാരിന്റെ അഭാവത്തില്‍ മൈദ കുടലില്‍ പറ്റിനില്‍ക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഇതുമൂലം മലബന്ധ പ്രശ്നങ്ങളും ഉണ്ടാകാം. ഇത് ദഹനക്കേടിനും കാരണമാകുന്നു. മൈദ ഉണ്ടാക്കുമ്പോള്‍ മൈദയിലെ പ്രോട്ടീനും നാരുകളുമെല്ലാം നശിക്കുന്നു. ഇക്കാരണത്താല്‍, ഇത് ഒരു ആസിഡായി പ്രവര്‍ത്തിക്കുന്നു. എല്ലുകളില്‍ നിന്ന് കാല്‍സ്യം വലിച്ചെടുക്കുകയും ചെയ്യുന്നതിനാല്‍ അവയെ ദുര്‍ബലമാക്കുന്നു.

മറ്റ് പാര്‍ശ്വഫലങ്ങള്‍

മൈദയില്‍ ഉയര്‍ന്ന അളവില്‍ അന്നജം അടങ്ങിയിട്ടുണ്ട്, ഇതുമൂലം പൊണ്ണത്തടിക്ക് കാരണമാകുകയും ക്രമേണ മോശം കൊളസ്ട്രോള്‍ , ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് രക്തത്തില്‍ വര്‍ധിക്കുകയും ചെയ്യുന്നു. അതിനാല്‍, ശരീരഭാരം കുറയ്ക്കണമെങ്കില്‍ മൈദ കഴിക്കുന്നത് ഒഴിവാക്കുക.

അധികമായി കഴിക്കുന്നത് ദോഷകരമാണ്

മൈദ വലിയ അളവില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. ഇതുമൂലം കൂടുതല്‍ ഗ്ലൂക്കോസ് രക്തത്തില്‍ അടിഞ്ഞുകൂടാന്‍ തുടങ്ങുന്നു. ഇത് ശരീരത്തില്‍ രാസപ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നു. ഇതുമൂലം, സന്ധിവാതം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

Keywords: Health Tips, Malayalam News, Health News, National News, Food, Food News, Maida, Maida Items, Parotta, Why is refined flour bad for human body.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia