Fever Death | വയനാട്ടില്‍ പനി ബാധിച്ച് 3 വയസുകാരന് ദാരുണാന്ത്യം
Jun 30, 2023, 15:45 IST
വയനാട്: (www.kvartha.com) ജില്ലയില്‍ വീണ്ടും പനി മരണം റിപോര്‍ട് ചെയ്തു. ഒരാഴ്ചക്കിടെ രണ്ടാമത്തെ കുട്ടിയാണ് ജില്ലയില്‍ പനി ബാധിച്ചു മരിക്കുന്നത്. പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരനാണ് മരിച്ചത്. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്.
ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ഇതിനിടെ ആരോഗ്യ സ്ഥിതി രൂക്ഷമായതോടെ മാനന്തവാടി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ട് ദിവസം മുമ്പാണ് വയനാട്ടില്‍ പനി ബാധിച്ച് നാലുവയസുകാരി മരിച്ചത്. തൃശ്ശിലേരി സ്വദേശികളായ അശോകന്‍ -അഖില ദമ്പതികളുടെ മകള്‍ രുദ്രയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മേപ്പാടി വിംസ് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. എടയൂര്‍കുന്ന് ഗവ. എല്‍ പി സ്‌കൂള്‍ എല്‍ കെ ജി വിദ്യാര്‍ഥിനിയാണ് രുദ്ര.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Wayanad, Child, Fever, Death Treatment, Wayanad: 3 Year old boy died due to fever death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.