Ex Judge | 'ബാബരി മസ്ജിദ് - രാമജന്മഭൂമി കേസിൽ വിധി വൈകിപ്പിക്കാൻ സമ്മർദമുണ്ടായിരുന്നു'; വെളിപ്പെടുത്തി അലഹബാദ് ഹൈകോടതി മുൻ ജഡ്‌ജ്‌; 'അന്ന് വിധി വന്നില്ലായിരുന്നുവെങ്കിൽ പിന്നീട് 200 വർഷത്തേക്ക് വരില്ലായിരുന്നു'

 


മീററ്റ്: (www.kvartha.com) ബാബരി മസ്ജിദ് - രാമജന്മഭൂമി കേസിൽ വിധി വൈകിപ്പിക്കാൻ തനിക്ക് മേൽ സമ്മർദമുണ്ടായിരുന്നുവെന്ന് 2010ൽ സുപ്രധാന വിധി പുറപ്പെടുവിച്ച അലഹബാദ് ഹൈകോടതി ബെഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് (റിട്ട) സുധീർ അഗർവാൾ വെളിപ്പെടുത്തി. അന്ന് വിധി പുറപ്പെടുവിച്ചില്ലായിരുന്നുവെങ്കിൽ അടുത്ത 200 വർഷത്തേക്ക് കേസിൽ വിധി ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഗർവാൾ 2020 ഏപ്രിൽ 23 നാണ് ഹൈകോടതിയിൽ നിന്ന് വിരമിച്ചത്.

Ex Judge | 'ബാബരി മസ്ജിദ് - രാമജന്മഭൂമി കേസിൽ വിധി വൈകിപ്പിക്കാൻ സമ്മർദമുണ്ടായിരുന്നു'; വെളിപ്പെടുത്തി അലഹബാദ് ഹൈകോടതി മുൻ ജഡ്‌ജ്‌; 'അന്ന് വിധി വന്നില്ലായിരുന്നുവെങ്കിൽ പിന്നീട് 200 വർഷത്തേക്ക് വരില്ലായിരുന്നു'

'വിധി പ്രസ്താവിച്ചതിന് ശേഷം ഞാൻ ധന്യനായി. വിധി നീട്ടിവെക്കാൻ എന്റെ മേൽ സമ്മർദം ഉണ്ടായിരുന്നു. വീട്ടിനകത്തും പുറത്തുനിന്നും സമ്മർദമുണ്ടായിരുന്നു. വീട്ടിലെ എല്ലാവരും ബന്ധുക്കളും എങ്ങനെയെങ്കിലും സമയം കടന്നുപോകുന്നതുവരെ കാത്തിരിക്കണമെന്നും സ്വയം തീരുമാനമെടുക്കരുതെന്നും നിർദേശിച്ചിരുന്നു', മീററ്റിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അഗർവാൾ പറഞ്ഞു.

2010 സെപ്തംബർ 30-നാണ് അലഹബാദ് ഹൈകോടതി കേസിൽ വിധി പറഞ്ഞത്. അയോധ്യയിലെ 2.77 ഏക്കർ ഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ച് നൽകണമെന്നാണ് 2:1 ഭൂരിപക്ഷത്തിൽ ജസ്റ്റിസ് എസ് യു ഖാൻ, ജസ്റ്റിസ് സുധീർ അഗർവാൾ, ജസ്റ്റിസ് ഡി വി ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്. 2019 നവംബറിലെ മറ്റൊരു സുപ്രധാന വിധിയിൽ, അയോധ്യയിലെ തർക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും പകരം തർക്കഭൂമിക്കു പുറത്ത് മുസ്‌ലിംകൾക്ക് അഞ്ച് ഏക്കർ ഭൂമി നൽകാനും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു.

Keywords: News, Babri Masjid, Ram Janmabhoomi, Case, Verdict, Allahabad, HC Judge, Justice, Sudhir Agarwal, Supreme Court, Was Under Pressure To Delay Ayodhya Verdict: Ex High Court Judge.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia