Follow KVARTHA on Google news Follow Us!
ad

Rescued | പുഴയ്ക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ ഒഴുക്കില്‍പെട്ടു; യുവതിയെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി; ദൃശ്യങ്ങള്‍ പുറത്ത്

ക്രെയിനുപയോഗിച്ച് വാഹനം ഉയര്‍ത്താനുള്ള ശ്രമം നടത്തിവരുന്നു Woman, Dramatic Rescue, Submerged Car In Haryana, Hospital, Treatment
ചണ്ഡിഗഡ്: (www.kvartha.com) ഹരിയാനയില്‍ പുഴയ്ക്കു സമീപം നിര്‍ത്തിയിട്ട കാര്‍ പെട്ടെന്നുണ്ടായ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടു. കാറിനകത്തുണ്ടായിരുന്ന സ്ത്രീയെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്മയുമൊത്ത് കാറില്‍ ഖടക് മന്‍ഗോളില്‍ എത്തിയ യുവതിയാണ് അപകടത്തില്‍പെട്ടത്. പുഴയുടെ തീരത്തായിരുന്നു വാഹനം നിര്‍ത്തിയിട്ടത്.

പുഴയില്‍ വെള്ളം പെട്ടെന്ന് ക്രമാതീതമായി ഉയര്‍ന്നതോടെ വാഹനം ഒഴുകിപ്പോവുകയായിരുന്നു. യുവതിയെ പഞ്ച് കുളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രെയിനുപയോഗിച്ച് വാഹനം ഉയര്‍ത്താനുള്ള ശ്രമം നടത്തിവരികയാണ്.

Video: Woman's Dramatic Rescue From A Submerged Car In Haryana, Haryana, News, River, Woman,  Dramatic Rescue,  Submerged Car In Haryana, Hospital, Treatment, National

അതേസമയം, പഞ്ച് കുള സെക്ടര്‍ 27നു അടുത്തുള്ള പുഴ കുറുകെ കടക്കാന്‍ ശ്രമിച്ച ഏഴുപേര്‍ കുടുങ്ങി. പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. രക്ഷാ ദൗത്യം നടത്താനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു. കഴിഞ്ഞദിവസം രാത്രി മുതല്‍ ഡെല്‍ഹിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയാണ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡെല്‍ഹി, ഗുജറാത്, രാജസ്താന്‍, പഞ്ചാബ്, ജമ്മു, ഹരിയാനയുടെ ചിലഭാഗങ്ങളിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Keywords: Video: Woman's Dramatic Rescue From A Submerged Car In Haryana, Haryana, News, River, Woman,  Dramatic Rescue,  Submerged Car In Haryana, Hospital, Treatment, National. 

Post a Comment