Viral Video | ബൈക് ഓടിക്കുന്ന യുവാവിനെ ആലിംഗനം ചെയ്ത് യുവതി; കമിതാക്കളുടെ അപകടകരമായ വീഡിയോ വൈറലായതിന് പിന്നാലെ നടപടിയുമായി പൊലീസ്
Jun 23, 2023, 12:11 IST
ഗാസിയാബാദ്: (www.kvartha.com) കമിതാക്കളുടെ അപകടകരമായ വീഡിയോ വൈറലായതിന് പിന്നാലെ നടപടിയുമായി പൊലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സുരക്ഷിതമല്ലാത്ത രീതിയില്‍ ബൈകില്‍ യാത്ര ചെയ്ത ഇരുവര്‍ക്കും ഗാസിയാബാദ് ട്രാഫിക് പൊലീസ് പിഴ ചുമത്തി. ട്വിറ്റര്‍ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ദിരാപുരത്ത് ദേശീയപാത 9ല്‍ അമിത വേഗത്തില്‍ ബൈകില്‍ സഞ്ചരിച്ച കമിതാക്കളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ബൈക് ഓടിക്കുന്ന യുവാവിനെ ആലിംഗനം ചെയ്ത് ഒരു യുവതി പിന്തിരിഞ്ഞ് ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്‍സീറ്റില്‍ ഇരിക്കുന്നതിനു പകരം ഇന്ധന ടാങ്കിനു താഴെയായാണ് യുവതി ഇരിക്കുന്നത്. ഇതിനിടെ പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. ഇരുവരും ഹെല്‍മറ്റും ധരിച്ചിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ കാണാം.
ബൈകിന് പിന്നാലെ പോകുന്ന ഒരു കാറില്‍നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. വീഡിയോ പരിശോധിച്ച് ആവശ്യമായ മറ്റു നിയമനടപടികളും സ്വീകരിക്കണമെന്ന് ഗാസിയാബാദ് ഡെപ്യൂടി കമിഷനര്‍ ഇന്ദിരാപുരം പൊലീസിന് നിര്‍ദേശം നല്‍കി.
റോഡ് സുരക്ഷാ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും ഇത്തരം കാര്യങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉള്‍പെടെ ടാഗ് ചെയ്ത് നിരവധിപ്പേര്‍ ആവശ്യപ്പെട്ടു.
#गाजियाबाद में आशिक मिजाज बाइक सवार की वीडियो हुई वायरल इंदिरापुरम के NH 9 का बताया जा रहा है ।
— Akash Kumar (@Akashkchoudhary) June 20, 2023
वो कहते है ना -
"हम तो मरेंगे सनम तुम्हे साथ लेके मरेंगे "
पर
नियम कानून ताक पर रख के ही सफर करेंगे ।@Gzbtrafficpol @uptrafficpolice @sacchayugnews pic.twitter.com/xPmSgzbfmO
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.