Killed | വിചിത്ര കൊലപാതകം! ദിശാബോർഡ് കണ്ടപ്പോൾ തെറ്റിദ്ധാരണ, തട്ടിക്കൊണ്ടുപോകുകയാണെന്ന് സംശയം; യൂബര്‍ ഡ്രൈവറെ വെടിവെച്ച് കൊന്ന 48കാരിക്കെതിരെ കൊലക്കുറ്റം ചുമത്തി
Jun 27, 2023, 11:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടൺ: (www.kvartha.com) തന്നെ തട്ടിക്കൊണ്ടുപോകുകയാണെന്ന് കരുതി യൂബർ ടാക്‌സി ഡ്രൈവറെ വെടിവെച്ച് കൊന്ന യാത്രക്കാരിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. അമേരിക്കയിലെ കെന്റകി സ്വദേശിയായ ഫിബി ഡി കോപാസ് (48) ആണ് അതിക്രമം നടത്തിയത്. 52-കാരനായ ടാക്‌സി ഡ്രൈവര്‍ ഡാനിയേല്‍ പിദ്ര ഗാര്‍ഷ്യയാണ് ദാരുണമായി മരിച്ചത്. യുഎസിലെ ടെക്‌സസിലായിരുന്നു സംഭവം.
ടെക്‌സാസിലെ അതിർത്തി നഗരമായ എൽ പാസോയിലെ പൊലീസ് പറയുന്നത് ഇങ്ങനെ: ടെക്‌സാസിൽ നിന്നുള്ള 48 കാരിയായ ഫിബി കോപാസ് തന്റെ കാമുകനെ സന്ദർശിക്കാൻ യൂബർ വാഹനം ബുക്ക് ചെയ്തു. കാറിൽ ഇരുന്ന ശേഷം ഇവർ കാമുകനുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിന് ശേഷം പെട്ടെന്ന് ചുറ്റും നോക്കിയപ്പോൾ തന്നെ മെക്സിക്കോയിലേക്ക് കൊണ്ടുപോകുകയാണെന്ന് അവർ സംശയിച്ചു.
യുവതി കാറിലിരിക്കുമ്പോൾ 'വാരേസ്, മെക്സിക്കോ' എന്ന ദിശാസൂചന ബോര്‍ഡ് കണ്ടതാണ് പ്രശ്‌നമായത്. യുഎസ്-മെക്സിക്കോ അതിർത്തി പ്രദേശമാണിത്. ഇരു രാജ്യങ്ങളുടെ ഇരുവശത്തുമായാണ് രണ്ട് നഗരങ്ങളും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നത്. ടാക്‌സി ഡ്രൈവര്‍ തെറ്റായ വഴിയിലാണ് സഞ്ചരിക്കുന്നതെന്നും തന്നെ മെക്‌സിക്കോയിലേക്ക് തട്ടിക്കൊണ്ടുപോവുകയാണെന്നും യുവതി തെറ്റിദ്ധരിച്ചു.
ഭയന്ന ഫിബി കോപാസ് ഉടൻ തന്നെ തന്റെ ബാഗിലുണ്ടായിരുന്ന തോക്കുപയോഗിച്ച് ഡ്രൈവർ ഡാനിയേൽ പിദ്രയ്ക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ഡ്രൈവർ രക്തത്തിൽ കുളിച്ച് വീണു. കാർ ഒരു മതിലിൽ തട്ടി നിൽക്കുകയും ചെയ്തു. വാഹനത്തില്‍നിന്ന് പുറത്തേക്കിറങ്ങിയ യുവതി സുഹൃത്തിനെയും പൊലീസിനെയും വിവരമറിയിച്ചു. ആശുപത്രിയിൽ വെച്ചാണ് ഡാനിയേൽ മരിച്ചത്. പൊലീസ് അന്വേഷണത്തിൽ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് തെളിവൊന്നും ലഭിച്ചില്ല. അതിനാലാണ് കൊലക്കുറ്റത്തിന് കേസെടുത്തത്'. അതേസമയം സംഭവത്തെ യുബർ ശക്തമായി അപലപിച്ചു. ഇത്തരം അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ യൂബർ യുവതിക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.
Keywords: News, World, USA, Uber Driver, Police FIR, Killed, Washington, US woman kills Uber driver after thinking she was being kidnapped.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.