Follow KVARTHA on Google news Follow Us!
ad

Medical Negligence | നാവിലെ ശസ്ത്രക്രിയക്ക് പകരം കുഞ്ഞിന്റെ ലിംഗാഗ്ര ചര്‍മം ഛേദിച്ചു; 2 വയസുകാരന് ഡോക്ടര്‍മാര്‍ ചേലാകര്‍മം ചെയ്തതായി പരാതി; അന്വേഷണം

വിഷയം അന്വേഷിക്കാന്‍ ഒരു സംഘത്തെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് മന്ത്രി Medical Negligence, Child, Doctors, Tongue Surgery, UP
ലക്‌നൗ: (www.kvartha.com) നാവിലെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ഡോക്ടര്‍മാര്‍ ചേലാകര്‍മം (സുന്നത്ത്) ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ എം ഖാന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് പരാതി. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിവരം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് സംഘത്തെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.

2 വയസുള്ള കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. നാവിലെ ശസ്ത്രക്രിയക്ക് പകരം കുഞ്ഞിന്റെ ലിംഗാഗ്ര ചര്‍മ്മം ഛേദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. 

സംസാരിക്കുമ്പോള്‍ ഉണ്ടാവുന്ന കുഞ്ഞിന്റെ വിക്ക് മാറ്റാനുള്ള ചികിത്സയ്ക്കായാണ് എം ഖാന്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇതിന് ഡോക്ടര്‍മാര്‍ നാവില്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. എന്നാല്‍, നാവില്‍ ശസ്ത്രക്രിയ നടത്തുന്നതിന് പകരം ഡോക്ടര്‍ കുഞ്ഞിന് ചേലാകര്‍മം നടത്തിയെന്ന് വീട്ടുകാരുടെ പരാതിയില്‍ പറയുന്നു. 

വിഷയം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് ടീമിനെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ബ്രജേഷ് പഥക് പറഞ്ഞു. പരാതിക്ക് പിന്നാലെ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് പുറത്ത് പ്രകടനം നടത്തി.

National-News, News, National, Medical Negligence, Child, Doctors, Tongue Surgery, UP, UP: Doctors Perform Circumcision Instead Of Tongue Surgery On 2-Year-Old

Keywords: National-News, News, National, Medical Negligence, Child, Doctors, Tongue Surgery, UP, UP: Doctors Perform Circumcision Instead Of Tongue Surgery On 2-Year-Old 

Post a Comment