പുതിയ സംവിധാനം 'ഡിജി ലോക്കർ' (Digi Locker) എന്ന് അറിയപ്പെടുന്നു. ഇത് ഒരു തരം ഡിജിറ്റൽ ഡോക്യുമെന്റ് വാലറ്റാണ്. ഇതിൽ നിങ്ങളുടെ രേഖകൾ സമർപ്പിക്കാം. ആവശ്യം വരുമ്പോൾ രേഖകൾ എളുപ്പത്തിൽ ഉപയോഗിക്കാനാവും. ലോക്കർ നിങ്ങളുടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നു. പാൻ കാർഡ് , വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പോളിസി തുടങ്ങി നിരവധി രേഖകൾ ഈ ലോക്കറിൽ സൂക്ഷിക്കാം.
ലോക്കറിൽ സൈൻ അപ്പ് ചെയ്യുന്ന സമയത്ത് ഈ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യണം. ഇതുവഴി നിങ്ങൾക്ക് നിങ്ങളുടെ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയും. ലോക്കറിൽ ഉപഭോക്താക്കൾക്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ഫോം 15 എ, ഹോം ലോൺ പലിശ സർട്ടിഫിക്കറ്റ് എന്നിവയും സൂക്ഷിക്കാമെന്ന് എസ്ബിഐ അറിയിച്ചു. എപ്പോൾ, എവിടെനിന്നും ഈ ലോക്കർ ആക്സസ് ചെയ്യാനാവും.
Keywords: News, National, News Delhi, Digi Locker, Online, SBI, Paperless Governance, Documents, Lifestyle, Unlock the power of Digi Locker with Online SBI.
< !- START disable copy paste -->