SWISS-TOWER 24/07/2023

MM Hassan | 'ഉന്നയിച്ച ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം'; കൈതോലപ്പായയില്‍ ചുരുട്ടികെട്ടി കൊണ്ടുപോയ പണം എങ്ങോട്ട് പോയെന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് എംഎം ഹസന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കൈതോലപ്പായയില്‍ ചുരുട്ടികെട്ടി കൊണ്ടുപോയ പണം എങ്ങോട്ട് പോയെന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് ചെയര്‍മാന്‍ എം എം ഹസന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗം ജി ശക്തിധരന്‍ ഫേസ്ബുകിലൂടെ ഉന്നയിച്ച ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. സംഭവത്തെ ലാഘവത്തോടെ കാണാന്‍ സാധിക്കില്ല. ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിക്ക് പരാതി നല്‍കുമെന്നും ഹസന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ കള്ളക്കേസ് എടുത്തത് രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാന സര്‍കാരിന്റെ അഴിമതിക്കഥകളും വ്യാജ സര്‍ടിഫികറ്റ് സംഭവവും പുറത്ത് വന്നതോടെയാണ് പ്രതിപക്ഷത്തിനെതിരെ നീങ്ങിയത്. 

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസിന് പുറമെ ഇപ്പോള്‍ വിജിലന്‍സും രംഗത്തിറങ്ങിയിരിക്കുന്നു. നിങ്ങളുടെ വിരട്ടല്‍ കൊണ്ടൊന്നും ഭയക്കുന്നവരല്ല ഞങ്ങളെന്നും ശക്തമായി കള്ളകേസിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഹസന്‍ പറഞ്ഞു,

MM Hassan | 'ഉന്നയിച്ച ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം'; കൈതോലപ്പായയില്‍ ചുരുട്ടികെട്ടി കൊണ്ടുപോയ പണം എങ്ങോട്ട് പോയെന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് എംഎം ഹസന്‍


Keywords:  News, Kerala, Kerala-News, Politics, Politics-News, UDF, Chairman, MM Hassan, CPM, Facebook, Allegation, CM, UDF Chairman MM Hassan against CM.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia