Follow KVARTHA on Google news Follow Us!
ad

Remanded | കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിന്ന് മോഷണം; 2 പേര്‍ റിമാന്‍ഡില്‍

'കവര്‍ച ചെയ്ത വസ്തുക്കള്‍ കണ്ടെത്തി' Crime, Malayalam News, Police Arrest, കണ്ണൂര്‍ വാര്‍ത്തകള്‍, Thalassery
തലശേരി: (www.kvartha.com) നഗരത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതികളെ തലശേരി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കാസര്‍കോട് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അന്‍സാര്‍, തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനീഷ് ചന്ദ്രന്‍ എന്നിവരാണ് തൊണ്ടി മുതല്‍ സഹിതം പിടിയിലായത്.
            
Crime, Malayalam News, Police Arrest, Thalassery, Kerala News, Kannur News, Robbery, Arrest, Two remanded in theft case.

തലശേരി പഴയ ബസ് സ്റ്റാന്‍ഡ് റോഡിലെ ജൂബിലി റോഡ് ഡൗണ്‍ ടൗണ്‍ മാള്‍ ജന്‍ക്ഷന് സമീപം കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ്, ചെമ്പ്, അലൂമിനിയം സാമഗ്രികള്‍ എന്നിവ മോഷ്ടിക്കുന്നതിനിടയിലാണ് ഇരുവരെയും പരിസരവാസികള്‍ പിടികൂടി തലശേരി പൊലീസിന് കൈമാറിയതെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥാപന ഉടമയുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Keywords: Crime, Malayalam News, Police Arrest, Thalassery, Kerala News, Kannur News, Robbery, Arrest, Two remanded in theft case.

< !- START disable copy paste -->

Post a Comment