Follow KVARTHA on Google news Follow Us!
ad

Arrested | ബൈകിലെത്തി 61കാരന്റെ കഴുത്തില്‍ കിടന്ന 5 പവന്‍ തൂക്കം വരുന്ന മാല മോഷ്ടിച്ചെന്ന സംഭവത്തില്‍ കമിതാക്കള്‍ അറസ്റ്റില്‍

പിടികൂടിയത് 20 ല്‍ അധികം കേസുകളിലെ പ്രതികളെ Arrested, Chain Snatching, Police, Complaint, Robbers
അടൂര്‍: (www.kvartha.com) ബൈകിലെത്തി 61കാരന്റെ കഴുത്തില്‍ കിടന്ന അഞ്ചു പവന്‍ തൂക്കം വരുന്ന മാല മോഷ്ടിച്ചെന്ന സംഭവത്തില്‍ കമിതാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അന്‍വര്‍ശാ(24)യാണ് അടൂര്‍ പൊലീസിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി സരിത(27)യെ സംഭവം നടന്ന ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ടരക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാലാം മൈലില്‍ കട നടത്തുന്ന പെരിങ്ങനാട് സ്വദേശി തങ്കപ്പ(61)ന്റെ അഞ്ചു പവന്‍ തൂക്കം വരുന്ന മാലയാണ് അന്‍വര്‍ശായും സരിതയും ബൈകിലെത്തി പൊട്ടിച്ചെടുത്തത്. മോഷണത്തിനിടെ തങ്കപ്പനും മോഷ്ടാക്കളുമായി പിടിവലിയുണ്ടായി. ബഹളം കേട്ടെത്തിയ സമീപവാസികള്‍ സരിതയെ തടഞ്ഞു വെക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊട്ടിച്ചെടുത്ത സ്വര്‍ണമാല സരിതയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

ഇരുവരും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതിലധികം മോഷണ കേസുകളില്‍ പ്രതികളാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അന്‍വര്‍ശായെ കണ്ടെത്താന്‍ സമീപവാസികളും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് പൊലീസ് പ്രത്യേകസംഘമുണ്ടാക്കി നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനുള്ളില്‍ പ്രധാന പ്രതിയെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. കായംകുളം കറ്റാനത്ത് ഒളിവില്‍ താമസിക്കുന്ന സ്ഥലത്ത് ശനിയാഴ്ച രാത്രി പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ ബൈകില്‍ കയറി രക്ഷപ്പെട്ടു. പിന്നാലെ പാഞ്ഞ പൊലീസ് കിലോമീറ്ററുകള്‍ പിന്തുടര്‍ന്ന ശേഷം കൈപ്പട്ടൂര്‍ ജന്‍ക്ഷന് സമീപത്തുവച്ച് സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു.

Two arrested for snatching gold chain from elderly man, Adoor, News, Robbers, Snatching, Gold,  Police, Arrested, Custody, Probe, Kerala

അടൂര്‍ എസ് ഐ എം മനീഷ്, സിപിഒമാരായ സൂരജ് ആര്‍ കുറുപ്പ്, എംആര്‍ മനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാര്‍ചില്‍ തെങ്ങമം കോണത്ത് കാവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയതും ഇവരാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

ഇവര്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടിട്ടുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Two arrested for snatching gold chain from elderly man, Adoor, News, Robbers, Snatching, Gold,  Police, Arrested, Custody, Probe, Kerala.

Post a Comment