Follow KVARTHA on Google news Follow Us!
ad

Strike Break | ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ അന്വേഷണം ഈ മാസം പതിനഞ്ചിനകം തീര്‍ക്കുമെന്ന് കേന്ദ്രസര്‍കാരിന്റെ ഉറപ്പ്; തല്‍കാലം സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍

കേസുകളും പിന്‍വലിക്കും Wrestlers, Meeting, Minister, Strike Ends, Anurag Thakur, National News, മലയാളം-വാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) ലൈംഗിക പീഡന പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ അന്വേഷണം ഈ മാസം പതിനഞ്ചിനകം തീര്‍ക്കുമെന്ന് കേന്ദ്ര സര്‍കാരിന്റെ ഉറപ്പ്. ഇതേതുടര്‍ന്ന് ഗുസ്തി താരങ്ങള്‍ താല്‍കാലികമായി സമരം അവസാനിപ്പിച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ഗുസ്തി താരങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. അഞ്ചുമണിക്കൂറോളം താരങ്ങള്‍ മന്ത്രിയുമായി ചര്‍ച നടത്തി.

ഒളിംപിക്സ് മെഡല്‍ ജേതാക്കളായ ബജ് റംഗ് പുനിയ, സാക്ഷി മാലിക്, ഭര്‍ത്താവ് സത്യവര്‍ത് കഡിയന്‍, ജിതേന്ദര്‍ കിന്‍ഹ എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തു. അതേസമയം ഡബ്ല്യു എഫ് ഐ മേധാവിക്കെതിരായ പ്രതിഷേധത്തില്‍ പ്രമുഖ പങ്കുവഹിച്ച ഡബിള്‍ വേള്‍ഡ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട് മീറ്റിംഗില്‍ പങ്കെടുത്തില്ല.

'ജൂണ്‍ 15-നകം പൊലീസ് അന്വേഷണം പൂര്‍ത്തിയാകുമെന്ന് ഞങ്ങളോട് പറഞ്ഞു. അതുവരെ കാത്തിരിക്കാനും പ്രതിഷേധം താല്‍കാലികമായി നിര്‍ത്തിവയ്ക്കാനും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്,' എന്ന് യോഗത്തിന് ശേഷം സാക്ഷി മാലിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബ്രിജ് ഭൂഷന്റെ അറസ്റ്റില്‍ ഉടന്‍ തീരുമാനം വേണമെന്ന് മന്ത്രിയുമായുള്ള ചര്‍ചയില്‍ ഗുസ്തി താരങ്ങള്‍ നിലപാടെടുക്കുകയായിരുന്നു. ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഈ മാസം 15നകം കുറ്റപത്രം നല്‍കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ സമരക്കാരെ അറിയിച്ചു.

ഈ മാസം 30 നുള്ളില്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഫെഡറേഷന്‍ തലപ്പത്ത് വനിത വരണമെന്ന് മന്ത്രിയുമായുള്ള ചര്‍ചയില്‍ താരങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം ഗുസ്തി താരങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്നും കേന്ദ്രസര്‍കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം എടുത്ത കേസുകളാണ് പിന്‍വലിക്കുന്നത്.

Top wrestlers agree to suspend protest till June 15 on government's request, New Delhi,  Wrestlers Protest, News, Meeting, Anurag Thakur, Minister, Twitter, Case, National

ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലും ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തി താരങ്ങളുമായി ചര്‍ചയ്ക്ക് തയാറാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.

Keywords: Top wrestlers agree to suspend protest till June 15 on government's request, New Delhi,  Wrestlers Protest, News, Meeting, Anurag Thakur, Minister, Twitter, Case, National. 

Post a Comment