തൃശൂര്‍: (www.kvartha.com) കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് സ്‌കൂള്‍ വാന്‍ ഡ്രൈവറെ കുട്ടികള്‍ക്ക് മുന്നിലിട്ട് ആക്രമിച്ചതായി പരാതി. ചിറ്റഞ്ഞൂരിലാണ് അപ്രതീക്ഷിത സംഭവം. കണ്ണഞ്ചേരി വീട്ടില്‍ അഖിലാണ് (28) ആക്രമണത്തിന് ഇരയായത്.
രാവിലെ ചിറ്റഞ്ഞൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന വാന്‍ റോഡില്‍ തടഞ്ഞ് നിര്‍ത്തി, ഡ്രൈവറായ അഖിലിനെ വലിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌കൂള്‍ വാന്‍ സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കാറിലെത്തിയ ചിറ്റഞ്ഞൂര്‍ സ്വദേശിയായ പ്രദീപ് ആക്രമിക്കുകയായിരുന്നുവെന്ന് അഖില്‍ മൊഴി നല്‍കി.
കുന്നംകുളത്തെ ആംബുലന്‍സ് ഡ്രൈവര്‍ കൂടിയാണ് അഖില്‍. കൈക്കും തോളെല്ലിനും പരുക്കേറ്റ യുവാവിനെ കുന്നംകുളം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: News, Kerala, Kerala-News, Complaint, Thrissur-News, Thrissur, School Bus, Driver, Attacked, Students, Thrissur: School bus driver attacked in front of students