Suspended | അവധി നല്‍കാത്തതിന് സിഐയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി; സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍
Jun 8, 2023, 14:11 IST
തൃശൂര്‍: (www.kvartha.com) സിഐയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഒയെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി പ്രേമാനന്ദ കൃഷ്ണനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ ടെംപിള്‍ സറ്റേഷന്‍ സിപിഒ ടി മഹേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ല പൊലീസ് കമീഷനറുടേതാണ് നടപടി.
കഴിഞ്ഞ മാസം 29ന് രാത്രിയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. മഹേഷിന്റെ അമ്മയ്ക്ക് അസുഖമായതിനെ തുടര്‍ന്ന് അവധി ലഭിക്കാന്‍ സിഐയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് സിഐ താമസിക്കുന്ന സ്ഥലത്തെത്തി കയ്യേറ്റത്തിന് മുതിര്‍ന്നുവെന്നാണ് പരാതി.
സ്റ്റേഷനില്‍നിന്ന് പൊലീസെത്തി ഇയാളെ മെഡികല്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഷനെന്നും വടക്കേക്കാട് ഉത്സവത്തിനിടെ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഗുരുവായൂരിലേക്ക് സ്ഥലം മാറ്റിയതാണ് ഇയാളെയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ റിടേണ്‍സ് വിഭാഗത്തില്‍ ഉണ്ടായിരുന്നയാളാണ് സിപിഒ.
Keywords: News, Kerala, Kerala-News, Regional-News, Thrissur, CPO, Suspended, CI, Punishment, Guruvayur, Local-News, Thrissur: CPO suspended for trying to attack CI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.