റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ സര്‍വകലാശാലകള്‍ ജപ്പാനില്‍ നിന്നാണ്, 117. ശേഷം 95 സര്‍വകലാശാലകളുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിലെ 75 സര്‍വകലാശാലകള്‍ പട്ടികയില്‍ ഇടം പിടിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 71 ആയിരുന്നു. രാജ്യത്ത് ഒന്നാമത് എത്തിയെങ്കിലും ബെംഗ്‌ളൂറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ റാങ്കിങ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം 42-ാം സ്ഥാനത്തായിരുന്നു, ഇത്തവണ 48-ാം സ്ഥാനത്താണ്.
മൂന്ന് ഇന്ത്യന്‍ സര്‍വകലാശാലകള്‍ കൂടി മികച്ച 100ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജെ എസ് എസ് അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (റാങ്ക് 68), ശൂലിനി യൂണിവേഴ്‌സിറ്റി ഓഫ് ബയോടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് സയന്‍സ് (റാങ്ക് 77), കോട്ടയത്തെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി (റാങ്ക് 95) എന്നിവയാണവ. 106-ാം റാങ്കില്‍ ഐഐഐടി ഹൈദരാബാദും 111-ാം റാങ്കില്‍ അളഗപ്പ യൂണിവേഴ്‌സിറ്റിയും സ്വന്തമാക്കിയപ്പോള്‍ സവിത യൂണിവേഴ്‌സിറ്റി (113-ാം റാങ്ക്), ജാമിയ മില്ലിയ ഇസ്ലാമിയ (128-ാം റാങ്ക്), ഐഐടി റോപ്പര്‍ (131-ാം റാങ്ക്), ഐഐഐടി ഡല്‍ഹി (137-ാം റാങ്ക്) എന്നിവയും പിറകെയുണ്ട്.
ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിംഗ് പ്രകാരം ഇന്ത്യയിലെ മികച്ച 10 സര്‍വകലാശാലകള്‍
1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി), ബെംഗ്‌ളുറു - 48-ാം റാങ്ക്
2. ജെ എസ് എസ് അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, മൈസുറു - 68-ാം റാങ്ക്
3. ശൂലിനി യൂണിവേഴ്‌സിറ്റി ഓഫ് ബയോടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് സയന്‍സസ്, ഹിമാചല്‍ പ്രദേശ് - 77-ാം റാങ്ക്
4. മഹാത്മാഗാന്ധി സര്‍വകലാശാല, കോട്ടയം - 95-ാം റാങ്ക്
5. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹൈദരാബാദ് - 106-ാം റാങ്ക്
6. അളഗപ്പ യൂണിവേഴ്‌സിറ്റി, തമിഴ്‌നാട് - 111-ാം റാങ്ക്
7. സവീത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സയന്‍സസ്, തമിഴ്‌നാട് - 113-ാം റാങ്ക്
8. ജാമിയ മില്ലിയ ഇസ്ലാമിയ, ഡല്‍ഹി - 128-ാം റാങ്ക്
9. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റോപ്പര്‍ - 131-ാം റാങ്ക്
10. ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഡല്‍ഹി - 137-ാം റാങ്ക്
Keywords: Mahatma Gandhi University, Best Universities, Asia Rankings, IISc, Education, THE Asia Rankings 2023: 18 Indian universities in top 200.
< !- START disable copy paste -->