Follow KVARTHA on Google news Follow Us!
ad

Bungalow Collapsed | കനത്ത മഴയില്‍ ബോളിവുഡ് താരം നൂതന്റെ മുംബൈയിലെ ബംഗ്ലാവിന്റെ ഒരു ഭാഗം തകര്‍ന്നു വീണു; അപകടത്തില്‍ ആര്‍ക്കും പരുക്കില്ല

അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു Actress Nutan, Building Collapsed, Heavy Rain , Fire Force, Munsipality
മുംബൈ: (www.kvartha.com) അന്തരിച്ച പ്രമുഖ ബോളിവുഡ് താരം നൂതന്റെ മുംബൈയിലെ ബംഗ്ലാവിന്റെ ഒരു ഭാഗം കനത്ത മഴയില്‍ തകര്‍ന്നു വീണു. മഹാരാഷ്ട്ര താനെയിലെ കുന്നിന്‍ മുകളിലുള്ള നടിയുടെ പഴയ ബംഗ്ലാവിന്റെ ബാല്‍കണിയും കെട്ടിടത്തിന്റെ ഒരു ഭാഗവുമാണ് ചൊവ്വാഴ്ച തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് താനെ മുനിസിപല്‍ ദുരന്തനിവാരണ സംഘം മേധാവി യാസിന്‍ തദ് വി അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 6.15 ഓടെയാണ് ദുരന്തനിവാരണ വിഭാഗത്തിന് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും മറ്റ് രക്ഷാപ്രവര്‍ത്തന സംഘങ്ങളും സ്ഥലത്തെത്തി അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ വീടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നില്ലെന്നും വീടിന് സമീപത്തുള്ളവര്‍ സുരക്ഷിതരാണെന്നും യാസിന്‍ പറഞ്ഞു. ശനിയാഴ്ച മുതല്‍ മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായിരുന്നു. പലയിടത്തും വലിയ നാശനഷ്ടങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്

1936-ല്‍ ജനിച്ച നൂതന്‍ 'ഹമാരി ബേട്ടി' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 40 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ 70-ലധികം ഹിന്ദി സിനിമകളില്‍ അഭിനയിച്ചു. 1991-ല്‍ കാന്‍സര്‍ ബാധിച്ചാണ് നൂതന്‍ മരിച്ചത്. മകന്‍ മോഹ് നിഷ് ബാല്‍ ചലച്ചിത്ര-ടിവി താരമാണ്.

ചൊവ്വാഴ്ച താനെ നഗരത്തിലെ ചാലില്‍ ബാല്‍കണി തകര്‍ന്നുണ്ടായ മറ്റൊരു അപകടത്തില്‍ 33 കാരന് പരുക്കേറ്റു. സമതാ നഗര്‍ പ്രദേശത്തെ ചാലില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഗ്രൗന്‍ഡ് പ്ലസ് വണ്‍ നിലയിലുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ബാല്‍കണിയില്‍ നില്‍ക്കുമ്പോഴാണ് സംഭവം.

അപകടകരമായ അവസ്ഥയിലായിരുന്ന ബാല്‍കണിയുടെ ശേഷിക്കുന്ന ഭാഗം സിവില്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റി. പ്രാദേശിക ഫയര്‍മാന്‍മാരും ദുരന്തനിവാരണ സംഘവും പൊളിച്ചുമാറ്റല്‍ പ്രക്രിയയില്‍ ഏര്‍പെട്ടു.

സംഭവത്തെ തുടര്‍ന്ന് 25 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ താമസിക്കുന്ന 42 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ താനെ മുനിസിപല്‍ കോര്‍പറേഷന്‍ (TMC) തീരുമാനിച്ചു. താമസക്കാരെ ഒഴിപ്പിച്ച് സമീപത്തെ സ്‌കൂളുകളിലും കമ്യൂണിറ്റി ഹാളുകളിലും താമസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണത്തിന്റെ ഗുണനിലവാരം കുറഞ്ഞതാണ് കെട്ടിടം തകരാന്‍ കാരണമെന്നും പൊളിച്ചുകളയുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അഡീഷനല്‍ മുനിസിപല്‍ കമീഷണര്‍ സഞ്ജയ് ഹെര്‍വാഡെ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Thane News: Rains Bring Down Actress Nutan’s Derelict Bungalow, Thane, Maharashtra, News, Actress Nutan, BungalowCollapsed, Heavy Rain , Fire Force, Munsipality, Probe, National.

Keywords: Thane News: Rains Bring Down Actress Nutan’s Derelict Bungalow, Thane, Maharashtra, News, Actress Nutan, BungalowCollapsed, Heavy Rain , Fire Force, Munsipality, Probe, National.

Post a Comment