മുന്നിലവ്: (www.kvartha.com) സുഹൃത്തുക്കളോടൊപ്പം മുന്നിലവ് വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ യുവാവ് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു. എറണാകുളം ഫോര്‍ട് കൊച്ചി മട്ടാഞ്ചേരി സ്വദേശി സഹദ് (20) ആണ് മരിച്ചത്. മുന്നിലവ് കടപുഴ വെള്ളച്ചാട്ടത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ആറംഗസംഘമായിരുന്നു വിനോദയാത്രക്കെത്തിയത്. തുടര്‍ന്ന് കടപുള വെള്ളച്ചാട്ടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍ പാറക്കെട്ടില്‍ നിന്നും കാല്‍വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും ഇതുവഴി എത്തിയ സമീപവാസികളും ചേര്‍ന്ന് സഹദിനെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി.
Drowned | സുഹൃത്തുക്കളോടൊപ്പം മുന്നിലവ് വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ യുവാവ് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു
മരിച്ചത് മട്ടാഞ്ചേരി സ്വദേശി സഹദ് Teenager Drowned, Water Fall, Friends, Hospital, Dead Body