Killed | ഒപ്പിടാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ആക്രമണം; കാരൈക്കുടിയില്‍ കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് പട്ടാപ്പകല്‍ വെട്ടേറ്റ് മരിച്ചു
Jun 20, 2023, 11:27 IST
ചെന്നൈ: (www.kvartha.com) കാരൈക്കുടിയില്‍ കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് പട്ടാപ്പകല്‍ വെട്ടേറ്റ് മരിച്ചു. മധുര സ്വദേശിയായ വിനീത് (29) എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ വിനീതിന് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പൊലീസ് സ്റ്റേഷനിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ജാമ്യ വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായി ശിവഗംഗയിലെ കാരൈക്കുടി സൗത് പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാരൈക്കുടിയിലെത്തിയത്. രാവിലെ സ്റ്റേഷനിലേക്ക് പോകാനായി ലോഡ്ജില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ആറംഗ സംഘം വടിവാളുമായെത്തി ഇയാളെ വളയുകയായിരുന്നു.
വിനീത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികളും പിന്നാലെ കൂടി. അക്രമി സംഘത്തില്‍ എല്ലാവരുടെയും കയ്യില്‍ വടിവാള്‍ അടക്കം ആയുധങ്ങള്‍ ഉണ്ടായിരുന്നു. വിനീതിനെ തലങ്ങും വിലങ്ങും വെട്ടി സംഘം ഉടന്‍ തന്നെ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും വിനീതിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാര്‍ ഉടന്‍ വലയിലാകുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇയാള്‍ മുന്‍പ് ഉള്‍പെട്ടിട്ടുള്ള കേസുകളുടെ പശ്ചാത്തലം വിശദമായി പരിശോധിക്കുന്നുണ്ടെന്നും നിലവിലെ ആക്രമണം കേസുമായി ബന്ധമുള്ളതല്ലെന്നുമാണ് ഡിഎസ്പി മാധ്യമ പ്രവര്‍ത്തകരോട് വിശദമാക്കിയത്.
Keywords: News, National, National-News, Crime, Tamil Nadu, Killed, Broad Daylight, Karaikudi, Madurai, Crime-News, Tamil Nadu: Man Killed in broad daylight at Karaikudi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.