Credit Suisse | തകർച്ചയ്ക്ക് പിന്നാലെ ക്രെഡിറ്റ് സ്യൂസ് ബാങ്കിൽ കൂട്ടപിരിച്ചുവിടൽ; 35,000 ജീവനക്കാർക്ക് ജോലി തെറിക്കും; തീരുമാനവുമായി യുബിഎസ് ഗ്രൂപ്പ്

 


സൂറിച്ച്: (www.kvartha.com) ക്രെഡിറ്റ് സ്യൂസിന്റെ 35,000 ജീവനക്കാരെ പിരിച്ചുവിടാൻ സ്വിസ് ബാങ്കിംഗ് ഗ്രൂപ്പായ യുബിഎസ് തീരുമാനിച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ജീവനക്കാരുടെ എണ്ണം പകുതിയിൽ താഴെയായി കുറയും. നേരത്തെ, സ്വിറ്റ്സർലൻഡ് സർക്കാർ പാക്കേജ് നൽകി പ്രതിസന്ധിയിലായ ക്രെഡിറ്റ് സ്യൂസിനെ രക്ഷിച്ചിരുന്നു
.
Credit Suisse | തകർച്ചയ്ക്ക് പിന്നാലെ ക്രെഡിറ്റ് സ്യൂസ് ബാങ്കിൽ കൂട്ടപിരിച്ചുവിടൽ; 35,000 ജീവനക്കാർക്ക് ജോലി തെറിക്കും; തീരുമാനവുമായി യുബിഎസ് ഗ്രൂപ്പ്

ക്രെഡിറ്റ് സ്യൂസിന് ഏകദേശം 45,000 ജീവനക്കാരുണ്ട്. അമേരിക്കൻ ബാങ്കായ സിലിക്കൺ വാലി ബാങ്കും, സിഗ്നേച്ചർ ബാങ്കും തകർന്നതിന് പിന്നാലെയാണ് ആഗോള ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ഓഹരികളും ബോണ്ടും അസാധാരണമാം വിധം നിലം പൊത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വിസ് സർക്കാർ പാക്കേജ് അനുവദിച്ചത്.

യുബിഎസ്, ക്രെഡിറ്റ് സ്യൂസ് എന്നിവിടങ്ങളിൽ ഏകദേശം 1.2 ലക്ഷം ജീവനക്കാരുണ്ട്. ഇവരിൽ 37,000 പേർ സ്വിറ്റ്സർലൻഡിലാണ് ജോലി ചെയ്യുന്നത്. കൂട്ടപിരിച്ചുവിടലിനെ കുറിച്ച് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് പിരിച്ചുവിടുക. ആദ്യ ഘട്ടം ജൂലൈ അവസാനത്തിലും രണ്ടാമത്തെ ഘട്ടം സെപ്തംബറിലും മൂന്നാമത്തെ ഘട്ടം ഒക്ടോബറിലും ആയിരിക്കും.

Keywords: News, World, Credit Suisse, UBS, Layoff, Jobs, Bank, Zurich,   Swiss bank UBS to cut 35000 jobs after Credit Suisse rescue.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia