Follow KVARTHA on Google news Follow Us!
ad

SC Petition | 'വേണം ദേശീയ പുരുഷ കമീഷൻ; വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യ വർധിക്കുന്നു'; പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വാദം കേൾക്കും Supreme Court, PIL, New Delhi News, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) ദേശീയ പുരുഷ കമീഷൻ വേണമെന്ന പൊതുതാൽപര്യ ഹർജി ജൂലൈ മൂന്നിന് സുപ്രീം കോടതി പരിഗണിക്കും. അഭിഭാഷകനായ മഹേഷ് കുമാർ തിവാരിയാണ് ഹർജി സമർപ്പിച്ചത്. വിവാഹിതരായ പുരുഷന്മാരിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ ഹർജിയിൽ ഉദ്ധരിച്ചിട്ടുണ്ട്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ജൂലൈ മൂന്നിന് ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി വെബ്‌സൈറ്റ് പറയുന്നു.

News, National, News Delhi, Supreme Court, PIL, SC Petition, Marriage, Suicide, Complaint, Police, NCRB, Supreme Court to hear PIL for setting up of National Commission for Men.

2021ൽ 33.2 ശതമാനം പുരുഷൻമാർ കുടുംബ പ്രശ്‌നങ്ങൾ മൂലവും 4.8 ശതമാനം പുരുഷൻമാർ വിവാഹ സംബന്ധമായ കാരണങ്ങളാലും ജീവിതം അവസാനിപ്പിച്ചതായി എൻസിആർബി കണക്കുകൾ ചൂണ്ടിക്കാട്ടി ഹർജിയിൽ പറയുന്നു. ആ വർഷം രാജ്യത്തുടനീളം 1,64,033 പേർ ആത്മഹത്യ ചെയ്തു. ഇവരിൽ 81,063 പേർ വിവാഹിതരായ പുരുഷന്മാരും 28,680 പേർ വിവാഹിതരായ സ്ത്രീകളുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യാ പ്രശ്‌നം കൈകാര്യം ചെയ്യാനും ഗാർഹിക പീഡനത്തിന് ഇരയാകുന്ന പുരുഷന്മാരുടെ പരാതികളിൽ നടപടിയെടുക്കാനും ദേശീയ മനുഷ്യാവകാശ കമീഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാർഹിക പീഡനത്തിന് ഇരയായ പുരുഷൻമാരുടെ പരാതികൾ ഉടൻ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം വഴി പൊലീസ് വകുപ്പിന് നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.

ഗാർഹിക പീഡനമോ കുടുംബ പ്രശ്‌നങ്ങളോ ദാമ്പത്യ പ്രശ്‌നങ്ങളോ മൂലം ബുദ്ധിമുട്ടുന്ന വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യയെക്കുറിച്ച് പഠനം നടത്താനും ദേശീയ ഫോറം തയ്യാറാക്കുന്നതിന് ആവശ്യമായ റിപ്പോർട്ട് നൽകാനും ഇന്ത്യൻ നിയമ കമീഷന് നിർദേശം അല്ലെങ്കിൽ ശിപാർശ നൽകണമെന്നുമാണ് ഹർജിയിലെ മറ്റൊരു ആവശ്യം.

Keywords: News, National, News Delhi, Supreme Court, PIL, SC Petition, Marriage, Suicide, Complaint, Police, NCRB, Supreme Court to hear PIL for setting up of National Commission for Men.< !- START disable copy paste -->

Post a Comment