Follow KVARTHA on Google news Follow Us!
ad

Warning | ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മീന്‍പിടുത്ത തൊഴിലാളികള്‍ 4 ദിവസം കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

വ്യാഴാഴ്ച മുതല്‍ ഈമാസം 26 വരെയാണ് ജാഗ്രതാ നിര്‍ദേശം Warning, Fishermen, IMD, Wind, Climate
കോഴിക്കോട്: (www.kvartha.com) ശക്തമായ കാറ്റും മോശം കാലാവസ്ഥയുമായതിനാല്‍ മീന്‍പിടുത്ത തൊഴിലാളികള്‍ നാല് ദിവസം കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള - കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മീന്‍പിടിക്കാന്‍ പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം. വ്യാഴാഴ്ച മുതല്‍ ഈമാസം 26 വരെയാണ് ജാഗ്രതാ നിര്‍ദേശം.

Strong winds and bad weather: Warning for fishermen, Kozhikode, News, Warning, Fishermen, IMD, Wind, Climate, Sea, Kerala

കേരള - കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Keywords: Strong winds and bad weather: Warning for fishermen, Kozhikode, News, Warning, Fishermen, IMD, Wind, Climate, Sea, Kerala.

Post a Comment