നേരത്തെ എന്റെ നിര്‍ദേശം രാഹുല്‍ ഗാന്ധി പാലിച്ചില്ല. അവന്‍ നേരത്തെ വിവാഹം കഴിക്കേണ്ടതായിരുന്നു. പക്ഷേ ഇപ്പോഴും വൈകിയിട്ടില്ല. താടി വളര്‍ത്തരുതെന്നും തമാശയുള്ള വാക്കുകള്‍ക്ക് പേരുകേട്ട ലാലു പ്രസാദ് യാദവ് രാഹുലിനെ ഉപദേശിച്ചു. ഞാന്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്ന് നിങ്ങളുടെ അമ്മ (സോണിയ ഗാന്ധി) പറയുകയാണെന്നും തമാശ രൂപേണ ആര്‍ജെഡി നേതാവ് പറഞ്ഞു. അദാനി വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധി മികച്ച പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം പ്രശംസിച്ചു.
ലാലുവിന്റെ വാക്കുകള്‍ കേട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെല്ലാം ചിരിക്കുന്നത് കാണാമായിരുന്നു.
ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മത്സരിക്കുന്നതിനായാണ് ബിഹാറിലെ പട്നയില്‍ ഒത്തുകൂടിയത്.
VIDEO | "Rahul Gandhi didn't follow my suggestion earlier. He should have married before. But still it's not too late," RJD supremo Lalu Prasad Yadav quips at Rahul Gandhi after opposition meeting held in Patna.#OppositionMeeting pic.twitter.com/o22ICLTujM
— Press Trust of India (@PTI_News) June 23, 2023
'ഞങ്ങള്‍ക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, പക്ഷേ വഴക്കത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു, ഞങ്ങളുടെ പ്രത്യയശാസ്ത്രം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കും', വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി യോഗത്തിന്റെ ഉദ്ദേശ്യം ഊന്നിപ്പറഞ്ഞു. ഷിംലയില്‍ ചേരുന്ന അടുത്ത യോഗത്തില്‍ മുന്നണിയുടെ നയരൂപീകരണത്തിന് അന്തിമരൂപം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തില്‍ അറിയിച്ചു.
Keywords: Lalu Prasad Yadav, Rahul Gandhi, Patna meet, Bihar, Viral, National news, Politics, Congress, 'Still not too late to get married': Lalu Prasad Yadav makes a wisecrack at Rahul Gandhi at Patna meet.
< !- START disable copy paste -->