Throwball Championship | സംസ്ഥാന ത്രോബോള്‍ ചാംപ്യന്‍ഷിപ് ജൂലൈ 8 നും 9 നും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും; 28 ടീം അംഗങ്ങള്‍ മാറ്റുരയ്ക്കും
Jun 25, 2023, 14:34 IST
കോഴിക്കോട്: (www.kvartha.com) സംസ്ഥാന തല സബ് ജൂനിയര്‍ ത്രോബോള്‍ ചാംപ്യന്‍ഷിപ് ജൂലൈ എട്ടിനും ഒമ്പതിനും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ സഹകരണത്തോടെ ജില്ലാ ത്രോബോള്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന യോഗം ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു. ത്രോബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ 14 ജില്ലകളില്‍ നിന്നായി 28 ടീമുകള്‍ മാറ്റുരയ്ക്കും. ഒരുക്കങ്ങള്‍ക്കായി സബ് കമിറ്റിയും രൂപവത്കരിച്ചു.
എ കെ മുഹമ്മദ് അശ്‌റഫ്, വി എം മോഹനന്‍, കെ രാംദാസ്, എം മുജീബ് റഹ് മാന്‍, സി സത്യന്‍, വി പി അബ്ദുല്‍ കരീം, പി ശഫീഖ്, അമല്‍ സേതുമാധവന്‍, പി കെ സുകുമാരന്‍, ആര്‍ ജയന്ത് കുമാര്‍, പി ടി ആസാദ്, എ എം നൂറുദ്ദീന്‍ മുഹമ്മദ്, എന്‍ സി റെഫീഖ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ ത്രോബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി എം അബ്ദുര്‍ റഹ്‌മാന്‍ സ്വാഗതവും സ്പോര്‍ട്‌സ് കൗണ്‍സില്‍ അംഗം സി ടി ഇല്യാസ് നന്ദിയും പറഞ്ഞു.
ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്ന യോഗം ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു. ത്രോബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ 14 ജില്ലകളില്‍ നിന്നായി 28 ടീമുകള്‍ മാറ്റുരയ്ക്കും. ഒരുക്കങ്ങള്‍ക്കായി സബ് കമിറ്റിയും രൂപവത്കരിച്ചു.
ജില്ലാ ത്രോബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി എം അബ്ദുര്‍ റഹ്‌മാന്‍ സ്വാഗതവും സ്പോര്‍ട്‌സ് കൗണ്‍സില്‍ അംഗം സി ടി ഇല്യാസ് നന്ദിയും പറഞ്ഞു.
Keywords: State Throwball Championship will be held on July 8 and 9 at Indoor Stadium, Kozhikode, News, State Throwball Championship, Indoor Stadium, Inauguration, Competition, Association, Indore Stadium Hall, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.