Follow KVARTHA on Google news Follow Us!
ad

Sreechand | മലബാറില്‍ ആദ്യം; അതിസങ്കീര്‍ണമായ എന്‍ഡോവാസ്‌കുലര്‍ അയോര്‍ടിക് അന്യൂറിസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍; കാര്‍ഡിയോളജി വിഭാഗത്തിന്റെ നേട്ടം

65കാരന് പുതുജന്മം Sreechand Speciality Hospital, Kannur, Diabetic, Health, ദേശീയ വാര്‍ത്തകള്‍, Malayalam News
കണ്ണൂര്‍: (www.kvartha.com) ഹൃദയത്തിന്റെ പ്രധാന ഭാഗമായ അയോര്‍ടയെ ബാധിക്കുന്ന എന്‍ഡോവാസ്‌കുലര്‍ അയോര്‍ടിക് അന്യൂറിസം എന്ന രോഗാവസ്ഥയെ ആധുനിക കാര്‍ഡിയാക് ഇന്റര്‍വെന്‍ഷനല്‍ ചികിത്സാ രീതിയായ ഇവിഎആര്‍ വഴി വിജയകരമായി ചികിത്സിച്ച് പരിഹരിച്ചതായി ശ്രീചന്ദ് സ്‌പെഷ്യലിറ്റി ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
      
Sreechand Speciality Hospital, Kannur, Diabetic, Health, Malayalam News, Sreechand Specialty Hospital successfully completes highly complex endovascular aortic aneurysm surgery.

കണ്ണൂര്‍ പാലക്കോട് സ്വദേശിയായ 65കാരനാണ് അതിസങ്കീര്‍ണമായ കാര്‍ഡിയാക് ഇന്റര്‍വെന്‍ഷനല്‍ ശസ്ത്രക്രിയക്ക് വിധേയനായത്. രക്തക്കുഴലുകളുടെ ഭിത്തിയിലുള്ള ഇലാസ്തികതയാണ് രക്തക്കുഴലുകളുടെ സങ്കോചവികാസങ്ങള്‍ക്ക് അടിസ്ഥാനം. ഹൃദയത്തിലെ രക്തക്കുഴലുകളിലുള്ള വൈകല്യങ്ങളാണ് അന്യൂറിസത്തിന് കാരണമാകുന്നത്. രക്തക്കുഴലിന്റെ ഭിത്തിയിലെ ക്ഷതികള്‍, വര്‍ധിച്ച രക്തസമ്മര്‍ദം, എന്നിവയും അന്യൂറിസം രൂപപ്പെടാന്‍ കാരണമാകാം. ദുര്‍ബലമായ രക്തക്കുഴലുകളില്‍ കാണുന്ന ഇത്തരത്തിലുള്ള വീക്കങ്ങള്‍ വളരെ അപകടകരമാണ്.

ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി ഇന്റര്‍വെന്‍ഷനല്‍ ചികിത്സ രീതിയിലൂടെ അയോര്‍ടയ്ക്കുള്ളില്‍ സ്റ്റെന്റ് ഗ്രാഫ്റ്റ് സ്ഥാപിക്കുന്ന ആധുനിക ചികിത്സാ രീതിയാണ് രോഗിയില്‍ ഫലപ്രദമായത്. ഗ്രാഫ്റ്റ് ധമനിക്ക് പുതിയ ലൈനിംഗ് സൃഷ്ടിക്കുകയും, ഇത് പൊട്ടാനുള്ള സാധ്യത കുറയ്ക്കുയും ചെയ്യുന്നു.
    
Sreechand Speciality Hospital, Kannur, Diabetic, Health, Malayalam News, Sreechand Specialty Hospital successfully completes highly complex endovascular aortic aneurysm surgery.

രക്തനഷ്ടം കുറക്കുന്ന ഇത്തരത്തിലുള്ള ആധുനിക ചികിത്സ രീതികള്‍ വഴി അതിസങ്കീര്‍ണമായ കാര്‍ഡിയാക് ശസ്ത്രക്രിയകള്‍ കൂടുതല്‍ ഫലപ്രദമായി ചെയ്യാനാവുമെന്ന് കാര്‍ഡിയാക് വിഭാഗം മേധാവി ഡോ. രവീന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ശ്രീചന്ദ് ഹോസ്പിറ്റല്‍ സിഇഒ നിരൂപ് മുണ്ടയാടന്‍, മെഡികല്‍ ഡയറക്ടര്‍ ഡോ. ഇ കെ മുഹമ്മദ് അബ്ദുല്‍ നാസര്‍, സീനിയര്‍ കണ്‍സല്‍ടന്റ് കാര്‍ഡിയോളജി ഡോ. സുന്‍ദീപ് കെ ബി, കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം മേധാവി ഡോ. കൃഷ്ണകുമാര്‍ പി എന്‍ എന്നിവരും സന്നിഹിതരായിരുന്നു.

Keywords: Sreechand Speciality Hospital, Kannur, Diabetic, Health, Malayalam News, Sreechand Specialty Hospital successfully completes highly complex endovascular aortic aneurysm surgery.
< !- START disable copy paste -->

Post a Comment