ബെംഗ്‌ളൂറു: (www.kvartha.com) വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന വിധാന്‍സൗധയിലെ തെക്കേവാതില്‍ തള്ളിത്തുറന്ന് അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അന്നഭാഗ്യ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച അവലോകന യോഗത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ വാതില്‍ അടഞ്ഞുകിടക്കുന്നത് കണ്ടത്. വിധാന്‍സൗധയുടെ മൂന്നാം നിലയിലെ ഓഫീസിലെ തെക്ക് ഭാഗത്തെ വാതിലാണ് അടച്ചിരുന്നത്.
ഓഫീസിലെത്തിയ സിദ്ധരാമയ്യ, വാതില്‍ എന്തിനാണ് അടച്ചതെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചു. വാസ്തു ശരിയല്ലാത്തതിനാലാണ് വാതില്‍ അടച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, ഉദ്യോഗസ്ഥരോട് വാതില്‍ തുറക്കാന്‍ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. തുടര്‍ന്ന് അതേ വാതിലിലൂടെയാണ് മുഖ്യമന്ത്രി യോഗത്തിനായി മുറിയില്‍ പ്രവേശിച്ചത്.
ഇതിലൂടെ അന്ധവിശ്വാസങ്ങള്‍ക്കെതിരായ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു സിദ്ധരാമയ്യ. ആരോഗ്യമുള്ള മനസ്സും ശുദ്ധ മനസ്സാക്ഷിയും ജനോപകാരപ്രദമായ സമീപനവും മുറിയില്‍ നല്ല വായുവും വെളിച്ചവും വേണമെന്നും സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് പറഞ്ഞു.
വാസ്തു വിശ്വാസപ്രകാരം തെക്ക് ദര്‍ശനമുള്ള വാതില്‍ നിര്‍ഭാഗ്യകരമാണെന്നാണ് പല മുഖ്യമന്ത്രിമാരുടെയും വിശ്വാസം. 1998ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ എച്ച് പട്ടേല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ വാതില്‍ അടച്ചത്.
പിന്നീട് 2013ല്‍ മുഖ്യമന്ത്രിയായ ശേഷം, സിദ്ധരാമയ്യ തുറന്ന് കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. അതിന് മുമ്പ് 15 വര്‍ഷത്തിനിടെ ആറ് മുഖ്യമന്ത്രിമാര്‍ അധികാരമേറ്റെങ്കിലും ആരും വാതില്‍ തുറന്നില്ല. മുന്‍ മുഖ്യമന്ത്രിമാരായ ബി എസ് യെദിയൂരപ്പ, ബസവരാജ് ബൊമ്മൈ, എച് ഡി കുമാരസ്വാമി എന്നിവര്‍ വാതില്‍ തുറക്കാന്‍ സമ്മതിച്ചിരുന്നില്ല.
മാത്രമല്ല, പടിഞ്ഞാറ് ദര്‍ശനം ഉള്ള വാതില്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും ജ്യോതിഷികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഈ വാതില്‍ അടച്ചത്. നേരത്തെ ചില മന്ത്രിമാര്‍ വാസ്തു പ്രകാരം ഓഫിസ് പുതുക്കി പണിതത് വാര്‍ത്തയായിരുന്നു.
Keywords: News,National,National-News, Karnataka, CM, Siddaramaiah, Closed Door, Vidhana Soudha, Vastu, Siddaramaiah enters office through door closed for 'Vastu defect'.#WATCH | Karnataka CM Siddaramaiah today entered his chamber in Vidhana Soudha using the 'West Door' which was earlier closed reportedly due to 'Vastu defects'#Bengaluru pic.twitter.com/tH01p2APlj
— ANI (@ANI) June 24, 2023