WTC Final | ശുഭ്മാന്‍ ഗില്‍ ശരിക്കും 'ഔട്ട്' ആണോ? അമ്പയറുടെ തീരുമാനത്തെ ചൊല്ലി വിവാദം; രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍: (www.kvartha.com) ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ നാലാം ദിനം ശുഭ്മാന്‍ ഗില്‍ ഔട്ടായതിനെ ചൊല്ലി വിവാദം പുകയുന്നു. ലണ്ടനിലെ ഓവല്‍ മൈതാനത്ത് സ്‌കോട്ട് ബാലണ്ടിന്റെ ബോളില്‍ കാമറൂണ്‍ ഗ്രീന്‍ ക്യാച്ച് പിടിച്ചാണ് ഗില്‍ പുറത്തായത്. ഇതിന് പിന്നാലെയാണ് ഈ പന്ത് നിലത്ത് തൊടുത്തോ എന്ന വിവാദം തുടങ്ങിയത്. തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയും 18 റണ്‍സെടുത്ത ഗില്‍ പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.
       
WTC Final | ശുഭ്മാന്‍ ഗില്‍ ശരിക്കും 'ഔട്ട്' ആണോ? അമ്പയറുടെ തീരുമാനത്തെ ചൊല്ലി വിവാദം; രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍

നിരവധി ആംഗിളുകളും റീപ്ലേകളും കണ്ടതിന് ശേഷമാണ് ടിവി അമ്പയര്‍ ഔട്ട് വിധിച്ചത്. ഈ തീരുമാനത്തില്‍ ഗില്ലും ഇന്ത്യന്‍ ആരാധകരും കടുത്ത അമര്‍ഷത്തിലായിരുന്നു. പന്ത് നിലത്ത് തൊട്ടുവെന്നാണ് അവരുടെ വിശ്വാസം. ഇതിന് പിന്നാലെ ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ് തുടങ്ങിയ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി തുറന്ന് പറഞ്ഞു.

കമന്ററി ബോക്സില്‍ ഉണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി അമ്പയറുടെ തീരുമാനത്തെ പരിഹസിച്ചു 'ശുഭ്മാന്‍ ഗില്ലിന് പകരം സ്റ്റീവ് സ്മിത്ത് ആയിരുന്നെങ്കില്‍ അമ്പയര്‍ അത് നോട്ടൗട്ട് എന്ന് വിളിക്കുമായിരുന്നു'. പാക് ക്രിക്കറ്റ് താരം കമ്രാന്‍ അക്മലും അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ഇന്ത്യന്‍ ആരാധകരും സോഷ്യല്‍ മീഡിയയില്‍ അമ്പയറുടെ തീരുമാനത്തെ വിമര്‍ശിച്ചു.

Keywords: Shubman Gill, WTC Final, India vs Australia, Cricket, Sports News, Shubman Gill Out Or Not Out? Internet Erupts Over Star's Contentious Catch In WTC Final.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script