Resignation | ഒഡിഷ ട്രെയിന്‍ അപകടം: റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ടികള്‍; സര്‍കാരിന്റെ ശ്രദ്ധ ആഡംബര തീവണ്ടികളില്‍ മാത്രമെന്നും സാധാരണക്കാര്‍ക്കുള്ള വണ്ടികളും ട്രാകുകളും അവഗണിക്കപ്പെടുകയാണെന്നും ആരോപണം
Jun 3, 2023, 14:54 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഒഡിഷ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ടികള്‍ രംഗത്ത്. ഒഡിഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തിന് കാരണം സിഗ്‌നല്‍ സംവിധാനത്തിലെ പിഴവാണെന്നും പ്രതിപക്ഷ പാര്‍ടികള്‍ ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ മന്ത്രിക്ക് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സിപിഐ ഉള്‍പെടെയുള്ള പാര്‍ടികളാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഇത്തരത്തില്‍ വന്‍ അപകടങ്ങള്‍ മുമ്പ് ഉണ്ടായിരുന്നപ്പോഴെല്ലാം റെയില്‍വേ മന്ത്രിമാര്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരും അത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ പോലും തയാറാകുന്നില്ലെന്നും എന്‍സിപി നേതാവ് അജിത് പവാര്‍ പറഞ്ഞു.
സിഗ്‌നല്‍ പ്രശ്‌നങ്ങള്‍ മൂലം മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചു എന്നത് അവിശ്വസനീയമായ തരത്തില്‍ ഞെട്ടലുളവാക്കുന്നുവെന്നും ഇത് ഉത്തരം ലഭിക്കേണ്ട ഗൗരവമായ ചോദ്യമുയര്‍ത്തുന്നുണ്ടെന്നും പറഞ്ഞ തൃണമൂല്‍ വക്താവ് സാകേത് ഗോഖലെ മനഃസാക്ഷിയുണ്ടെങ്കില്‍ മന്ത്രി രാജിവെക്കണം എന്നും ആവശ്യപ്പെട്ടു.
സര്‍കാര്‍ ആഡംബര ട്രെയിനുകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സാധാരണക്കാര്‍ക്കുള്ള ട്രെയിനുകളും ട്രാകുകളും അവഗണിക്കപ്പെടുകയാണെന്നും അതിന്റെ ഫലമാണ് ഒഡിഷയിലെ നൂറുകണക്കിനാളുകളുടെ മരണമെന്നും സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ടുതന്നെ റെയില്‍വേ മന്ത്രി രാജിവെക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള ഒരു അപകടം രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഓര്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ രാജിവെക്കണം. റെയില്‍വേ മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: 'Shocking Signalling failure': Opposition on Coromandel train crash; ‘Used to resign’, Train Accident, Death, Injury, Minister, Resignation, Allegation, Opposition Party, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.