SWISS-TOWER 24/07/2023

Obituary | ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന മലയാളി ഹൃദയാഘാതം മൂലം സഊദി അറേബ്യയില്‍ മരിച്ചു

 


റിയാദ്: (www.kvartha.com) കോഴിക്കോട് സ്വദേശിയായ പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ചാലപ്പുറം കല്യാണ വീട്ടില്‍ ഫസല്‍ റഹ്മാന്‍ ആണ് മരിച്ചത്. സഊദി അറേബ്യയിലെ ദമ്മാമില്‍വെച്ചാണ് മരണം. ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു ഫസല്‍ റഹ്മാന്‍. 
Aster mims 04/11/2022

കഴിഞ്ഞ 40 വര്‍ഷമായി ദമ്മാമിലെ അല്‍മലബാരി ഗ്രൂപ് കംപനിയില്‍ സ്റ്റേഷനറി സെയില്‍സ് തലവനായി ജോലി ചെയ്തു വരികയായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

പൊന്മച്ചിന്റകം ഹലീമയാണ് ഭാര്യ. സഫ്വാന്‍, റംസി റഹ് മാന്‍, ആഈശ എന്നിവര്‍ മക്കളാണ്.

Obituary | ജീവകാരുണ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന മലയാളി ഹൃദയാഘാതം മൂലം സഊദി അറേബ്യയില്‍ മരിച്ചു


Keywords: News, Gulf, Gulf-News, Saudi Arabia, Obituary, Death, Malayali, Heart Attack, Saudi Arabia: Malayali died due to heart attack. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia