Sathar Panthaloor | 'കോൺഗ്രസ് പുന:സംഘടനയിൽ 5 ജില്ലകളിൽ പേരിന് പോലും ഒരു മുസ്ലിമില്ല'; വിമർശനവുമായി സത്താർ പന്തല്ലൂർ; വയനാട് രാഹുൽ ഗാന്ധിയുടെ മണ്ഡല ആസ്ഥാനമാണെന്ന് പോലും നേതൃത്വം ഓർത്തില്ലെന്നും സമസ്‌ത നേതാവ്

 


കോഴിക്കോട്: (www.kvartha.com) കോൺഗ്രസ് ബ്ലോക് പുന:സംഘടന പൂർത്തിയാക്കിയപ്പോള്‍ കാസർകോട്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പേരിന് പോലും ഒരു മുസ്ലിമില്ലെന്ന് സമസ്‌ത നേതാവ് സത്താർ പന്തല്ലൂർ വിമർശിച്ചു. മലപ്പുറത്ത് ഡിസിസി പ്രസിഡണ്ടിനെ വെക്കുന്നത് പോലെയുള്ള ധൈര്യമൊന്നും കോട്ടയത്തും, പത്തനംതിട്ടയിലും ഒരു ബ്ലോക് പ്രസിഡണ്ടിനെ വെക്കാൻ പോലും കോൺഗ്രസ് കാട്ടാതിരിക്കുന്നത് മനസിലാകും. പക്ഷെ 37 % മുസ്ലിം ജനസംഖ്യയുള്ള കാസർകോട്ടും, 32% മുസ്ലിംകളുള്ള വയനാട്ടിലും കോൺഗ്രസ് ഇതു ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവോ എന്നു സംശയിക്കേണ്ടി വരുമെന്നും അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു.

Sathar Panthaloor | 'കോൺഗ്രസ് പുന:സംഘടനയിൽ 5 ജില്ലകളിൽ പേരിന് പോലും ഒരു മുസ്ലിമില്ല'; വിമർശനവുമായി സത്താർ പന്തല്ലൂർ; വയനാട് രാഹുൽ ഗാന്ധിയുടെ മണ്ഡല ആസ്ഥാനമാണെന്ന് പോലും നേതൃത്വം ഓർത്തില്ലെന്നും സമസ്‌ത നേതാവ്

വയനാട് രാഹുൽ ഗാന്ധിയുടെ മണ്ഡല ആസ്ഥാനമാണ് എന്നു പോലും പുന:സംഘടനയിൽ നേതൃത്വം ഓർത്തില്ലെന്ന് ചൂണ്ടിക്കാട്ടിയ സത്താർ പന്തല്ലൂർ കൊണ്ടറിഞ്ഞാലും ചിലർ പഠിക്കില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ കർണാടകയിലടക്കം മുസ്ലിംകൾക്ക് രണ്ട് ചോയ്സില്ല. എന്നാൽ കേരളത്തിൽ മലബാറിനെ മാത്രമെടുത്താൽ കണ്ണൂരിലും, വയനാട്ടിലും രണ്ടു വീതവും മലപ്പുറത്തും, പാലക്കാടും ഓരോന്നിലും കോൺഗ്രസിന്റെ നിയമസഭ വിഹിതം ഒതുങ്ങുന്നു. ഇതിലെ രാഷ്ട്രീയ സന്ദേശത്തിനു മുന്നിൽ കോൺഗ്രസ് നേതൃത്വം കണ്ണടക്കുന്നതിന്റെ കൂടി ഫലമാണ് തുടർഭരണമെന്നും സത്താർ പന്തല്ലൂർ കുറിച്ചു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപ


Keywords: News, Kerala,  Samastha, Sathar panthaloor, Congress, Muslim, Politics, Social Media, Kozhokode, Samastha leader Sathar panthaloor criticizes Congress. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia