യഥാര്‍ഥത്തില്‍ പൊലീസ് ചെയ്യേണ്ടത് ഉടനടി തന്നെ എറണാകുളത്ത് നിന്നും എഫ് ഐ ആര്‍ എടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഒരു സാധാരണക്കാരന്റെ പേരിലാണ് ഇതെങ്കില്‍ പൊലീസ് എന്താണ് ചെയ്യുക. എഫ് ഐ ആറിട്ട് അന്വേഷണം നടത്തും. അതിനു പകരം പരാതി എഡിജിപിക്ക് കൈമാറുകയാണ് ഡിജിപി ചെയ്തത്. ഇത് പൊലീസിന്റെ ചട്ടവിരുദ്ധമായ നടപടിയാണെന്നും കേട്ടുകേള്‍വിപോലും ഇല്ലാത്തതാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എവിടെവച്ചാണോ കേസിനാസ്പദമായ സംഭവം നടന്നത് അവിടെ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്താണ് അന്വേഷണം നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ പേരിലുള്ള ആരോപണമായതു കൊണ്ടാണ് കേസ് തേച്ച് മായ്ച്ചു കളയാന്‍ പരാതി എഡിജിപിക്ക് കൈമാറിയത്. ഇത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇവിടെ പ്രസക്തമായ ചോദ്യം എന്തുകൊണ്ടാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കുന്നില്ല എന്നതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അപ്പോള്‍ ഒരു നീതിയും ആര്‍ക്കും കിട്ടാത്ത അവസ്ഥയാണ് കേരളത്തിലുള്ളത് എന്ന് വ്യക്തം. ഇവിടെ ബിജെപിയും സിപിഎമും തമ്മിലുള്ള കള്ളക്കളിയാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ഇപ്പോള്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറയുന്നത് കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷിക്കാന്‍ കഴിയില്ലാ എന്നും ഇതു സംബന്ധിച്ച് പരാതി ഉണ്ടെങ്കിലേ അന്വേഷിക്കാന്‍ കഴിയൂ എന്നുമാണ്. ഇന്‍ഡ്യയിലെമ്പാടും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കേസെടുത്ത് വേട്ടയാടുന്നത് ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണോ എന്നും ചെന്നിത്തല ചോദിച്ചു.
ഇഡിയും സിബിഐ ഉം മറ്റ് എകണോമിക് ഒഫന്‍സ് ഡിപാര്‍ട് മെന്റുകളും ഇക്കാര്യങ്ങള്‍ അന്വേഷിക്കില്ല. അതാണ് ബിജെപിയും സിപിഎമും തമ്മിലുള്ള കള്ളക്കളിയെന്നും ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഈ കള്ളക്കളിയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെന്നി ബെഹനാന്‍ കൊടുത്ത പരാതി എഡിജിപിക്ക് കൈമാറി രക്ഷപ്പെടാമെന്ന് ധരിക്കേണ്ട. ശക്തിധരന്റെ ഫേസ് ബുക് പോസ്റ്റിന്റെ പേരില്‍ കടുത്ത സി പി എം സൈബര്‍ ആക്രമണമാണ് അദ്ദേഹത്തിനു നേരെ യുള്ളത്. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ അപമാനിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Keywords: Ramesh Chennithala Criticized LDF Govt and Police, Thiruvananthapuram, News, Politics, CPM, Congress, BJP, Allegation, Ramesh Chennithala, Criticized, LDF Govt, Police, Facebook Post, Kerala.