മുംബൈ: (www.kvartha.com) 2012 ജൂണ്‍ 14 ന് ഹൈദരാബാദില്‍ നടന്ന ഗംഭീരമായ ചടങ്ങിലാണ് തെന്നിന്‍ഡ്യന്‍ താരം രാം ചരണും ഉപാസന കാമിനേനിയും വിവാഹിതരായത്. അപോളോ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളാണ് ഉപാസന.
ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ രാം ചരണ്‍, ഉപാസന ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നിരിക്കുകയാണ്. ഹൈദരാബാദിലെ അപോളോ ആശുപത്രിയില്‍ വച്ചാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്ക്കും ആദ്യ കണ്‍മണി പിറന്നിരിക്കുന്നത്. രാം ചരണിന്റെ അച്ഛന്‍ ചിരഞ്ജീവിയും അമ്മ സുരേഖയും ഈ സന്തോഷവാര്‍ത്തയില്‍ മതിമറന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചിരഞ്ജീവി കുടുംബം തങ്ങളുടെ രാജകുമാരിയുടെ വരവ് ആഘോഷമാക്കുകയാണ്.
— Chiranjeevi Konidela (@KChiruTweets) December 12, 2022