Follow KVARTHA on Google news Follow Us!
ad

Accidental Death | ഖത്വറിലെ വാഹനാപകടം; മരിച്ച ദമ്പതികള്‍ കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശികള്‍; മകന്‍ 3 വയസുകാരന് ഗുരുതര പരുക്ക്

യുവാവിന്റെ ദാരുണാന്ത്യം മകന്റെ മാമോദീസ ചടങ്ങിന് ഓഗസ്റ്റില്‍ നാട്ടില്‍ വരാനിരിക്കെ Qatar, Malayalees, Family, Accident, Died
ദോഹ: (www.kvartha.com) ഖത്വറിലെ അല്‍ ഖോറിലുണ്ടായ വാഹനാപകടത്തില്‍ ദാരുണമായി മരിച്ചത് കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശികളായ ദമ്പതികള്‍. ഇവരടക്കം ഒരു കുടുംബത്തിലെ മൂന്നു പേരും ഒപ്പം യാത്ര ചെയ്ത രണ്ട് സുഹൃത്തുക്കളുമാണ് അപകടത്തില്‍ മരിച്ചത്. ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു വയസുള്ള മകന്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണ്. 

അഴീക്കല്‍ പുതുവല്‍ ജോസഫ് ഗോമസ് -മെര്‍ലിന്‍ ദമ്പതികളുടെ മകള്‍ ആന്‍സി ഗോമസ് (29), ഭര്‍ത്താവ് നീണ്ടകര കല്ലുംമൂട്ടില്‍ കമ്പനി കടയില്‍ തോപ്പില്‍ ജോണിന്റെ മകന്‍ റോഷിന്‍ ജോണ്‍ (38), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34), സുഹൃത്തുക്കളും തമിഴ്നാട് സ്വദേശികളുമായ പ്രവീണ്‍കുമാര്‍ ശങ്കര്‍ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (33) എന്നിവരാണ് മരിച്ചത്. 

ബുധനാഴ്ച രാത്രി ദോഹ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ അല്‍ ഖോര്‍ ഫ്‌ലൈഓവറില്‍വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍, പിന്നില്‍ നിന്നുവന്ന വാഹനമിടിച്ച് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് വീഴുകയായിരുന്നു. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍സിയുടെയും റോഷിന്‍ ജോണിന്റെയും ഏക മകന്‍ ഏദന്‍ റോഷിന്‍ (3) അപകടനില തരണം ചെയ്തിട്ടില്ല. 10 വര്‍ഷമായി ദോഹയില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് മരിച്ച റോഷിന്‍. മാതാവ് ഡോളാമ്മ. 

ഒന്നര മാസം മുന്‍പാണ് ആന്‍സിയും മകന്‍ ഏദനും ഖത്വറില്‍ എത്തിയത്. മകന്റെ മാമോദീസ ചടങ്ങിന് ഓഗസ്റ്റില്‍ നാട്ടില്‍ വരാനിരിക്കെയാണ് ജിജോയുടെ മരണം. ഭാര്യ പ്രിന്‍സി, മകന്‍: ഗോഡ്ഫിന്‍ (10 മാസം). സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.

News, Gulf, Gulf-News, Accident-News, Qatar, Malayalees, Family, Accident, Died, Qatar: Including three Malayalees in one family five people died in accident.


Keywords: News, Gulf, Gulf-News, Accident-News, Qatar, Malayalees, Family, Accident, Died, Qatar: Including three Malayalees in one family five people died in accident.

Post a Comment