Lionel Messi | ലയണൽ മെസി വിടചൊല്ലിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പിഎസ്ജിക്ക് ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് നഷ്ടമായി; താരം ഇനി എങ്ങോട്ട്?

 


പാരീസ്: (www.kvartha.com) സൂപ്പർ താരം ലയണൽ മെസി വിടപറഞ്ഞതിന് പിന്നാലെ വാരാന്ത്യത്തിൽ പിഎസ്ജിക്ക് സോഷ്യൽ മീഡിയയിൽ ഒരു ദശലക്ഷത്തോളം ഫോളോവേഴ്‌സ് നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ. മെസിയുടെ പ്രഖ്യാപനത്തിന് മുമ്പ്, പിഎസ്ജിക്ക് 69.9 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു, ഇപ്പോൾ എണ്ണം 68.8 ദശലക്ഷമായി ഇടിഞ്ഞു. മെസി പാരീസിലേക്ക് ചേക്കേറിയതിന് ശേഷം പിഎസ്ജിയുടെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് കുതിച്ചുയർന്നിരുന്നു.

Lionel Messi | ലയണൽ മെസി വിടചൊല്ലിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പിഎസ്ജിക്ക് ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് നഷ്ടമായി; താരം ഇനി എങ്ങോട്ട്?

ഫ്രഞ്ച് ലീഗ് സീസണിൽ ശനിയാഴ്ച നടന്ന പിഎസ്ജിയുടെ അവസാന മത്സരത്തിന് പിന്നാലെയാണ് മെസി സംഭവബഹുലമായ രണ്ട് വർഷത്തെ പി എസ് ജിയിലെ കരിയറിന് വിരാമമിട്ടത്. അവസാന മത്സരത്തിൽ ക്ലെർമണ്ടിനെതിരെ പിഎസ്ജി 3–2നു തോൽക്കുകയും ചെയ്തു. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസിൽ കിക്കോഫിനു മുൻപ് മെസിയുടെ പേരു വിളിച്ചപ്പോൾ താരത്തിന് കയ്യടികൾക്കൊപ്പം കൂവലും കേൾക്കേണ്ടി വന്നു.

'ക്ലബിനും പാരീസ് നഗരത്തിനും അതിലെ ജനങ്ങൾക്കും നന്ദി പറയുന്നു. ഭാവിയിൽ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു', മെസ്സി ക്ലബ് വെബ്‌സൈറ്റിനോട് പറഞ്ഞു. പിഎസ്ജിയിലെ രണ്ട് സീസണുകളിലായി, രണ്ട് ഫ്രഞ്ച് ലീഗുകളും ഫ്രഞ്ച് ചാമ്പ്യൻസ് ട്രോഫിയും നേടിയ മെസി എല്ലാ മത്സരങ്ങളിൽ നിന്നും 32 ഗോളുകളും 35 അസിസ്റ്റുകളും നേടി.

അർജന്റീനയെ ലോകകപ്പ് നേടാൻ സഹായിച്ചതിന് ശേഷം മെസിയുടെ ഫോം കുറഞ്ഞപ്പോൾ പിഎസ്ജി ആരാധകരിൽ ചിലർ കഴിഞ്ഞ രണ്ട് മാസങ്ങളായി മെസിയെ പരിഹസിച്ചിരുന്നു. കഴിഞ്ഞ മാസം സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് ശേഷം മെസിയെ പിഎസ്ജി സസ്‌പെൻഡ് ചെയ്തതോടെ ക്ലബുമായുള്ള ബന്ധം വഷളായി. ഇനി മെസി എങ്ങോട്ട് പോകുമെന്നാണ് കായിക പ്രേമികൾ ഉറ്റുനോക്കുന്നത്. സൗദി പ്രോ ലീഗ് ക്ലബായ അൽ ഹിലാലാണ് വൻതുക നൽകി മെസിയെ സ്വന്തമാക്കാൻ ഇപ്പോൾ രംഗത്തുള്ളത്. ജൂണ്‍ ആറിന് ഇത് സംബന്ധിച്ച പ്രഖ്യാപനം അല്‍ ഹിലാലില്‍ നിന്ന് എത്തുമെന്നും സൂചനയുണ്ട്. അൽ ഹിലാലിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ മെസിയുമായി കരാർ ഒപ്പിടാൻ ഫ്രാൻസിലേക്ക് പറന്നതായും റിപ്പോർട്ടുണ്ട്.

Keywords: News, World, Paris, Social Media, PSG, Followers, Lionel Messi, Football, Sports,   PSG Lose More Than A Million Followers on Social Media After Lionel Messi's Exit.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia