Health Tips | മഴക്കാലമായി, പാദങ്ങൾക്ക് വേണം അധിക ശ്രദ്ധ; അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ ചില നുറുങ്ങുകൾ

 


ന്യൂഡെൽഹി: (www.kvartha.com) പനി, ചുമ, ജലദോഷം എന്നിവയെല്ലാം മഴക്കാലത്ത് സാധാരണമാണെങ്കിലും, ഈ സീസണിൽ ഫംഗസ് അല്ലെങ്കിൽ ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്. നമ്മുടെ പാദങ്ങളിൽ അണുക്കൾ, ഫംഗസ്, ബാക്ടീരിയകൾ എന്നിവ ബാധിക്കാൻ ഏറെ സാധ്യതയുണ്ട്. ഇവയെല്ലാം അണുബാധയ്ക്ക് കാരണമാകും. മഴയുള്ള ദിവസങ്ങളിൽ റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതും ചെളി നിറഞ്ഞതും കാലുകൾക്ക് അസുഖം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇക്കാരണത്താൽ നാം പാദങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പാദ സംരക്ഷണത്തിനുള്ള ചില നുറുങ്ങുകൾ അറിയാം.

Health Tips | മഴക്കാലമായി, പാദങ്ങൾക്ക് വേണം അധിക ശ്രദ്ധ; അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ ചില നുറുങ്ങുകൾ

കാലിലെ അണുബാധകൾ എന്തൊക്കെയാണ്?

ഒരു വശത്ത്, മൺസൂൺ മഴ ആസ്വദിക്കാനും, സുഹൃത്തുക്കളുമായി ചുറ്റിക്കറങ്ങാനും, ദീർഘനേരം നടക്കാനും, തെരുവ് ഭക്ഷണത്തിൽ മുഴുകാനുമുള്ള സമയമാണ്. മറുവശത്ത്, ഭക്ഷ്യവിഷബാധ, ഇൻഫ്ലുവൻസ തുടങ്ങിയ നിരവധി രോഗങ്ങൾക്കും കാലവർഷവുമായി ബന്ധപ്പെട്ട ചർമപ്രശ്നങ്ങൾക്കും ഇരയാകേണ്ടി വരുന്നു.

പാദ സംരക്ഷണം

'പാദത്തിലെ അണുബാധകൾ കാലിലെ പരിക്കുകളിൽ നിന്ന് ഉണ്ടാകുന്ന വേദനാജനകമായ അവസ്ഥയാണ്. ഈ അണുബാധകൾ തുടക്കത്തിൽ വ്രണവും വീക്കവുമാണ് കാണിക്കുന്നത്, പക്ഷേ ചികിത്സിച്ചില്ലെങ്കിൽ അവ വഷളാകും', ഡെർമ മിറാക്കിൾ ക്ലിനിക്കിന്റെ സ്ഥാപകനും ഡയറക്ടറുമായ ഡോ നവ്നിത് ഹരോർ പറയുന്നു.

ഇവ കാലിലെ അണുബാധയിലേക്ക് നയിക്കാം

ചർമത്തിലെ പൊട്ടലുകൾ
പൊള്ളൽ
മുറിവ്‌
കുഴിനഖം
ചർമത്തിലേക്ക് മൂർച്ചയുള്ള വസ്തു കയറുന്നത്

കാലിലെ അണുബാധയുടെ ലക്ഷണങ്ങൾ

ചർമത്തിന്റെ നിറത്തിൽ മാറ്റം
ചർമ്മത്തിന്റെ താപനിലയിലെ വർധനവ്
വീക്കവും വേദനയും
പതുക്കെ ഉണങ്ങുന്ന തുറന്ന മുറിവുകൾ
വരണ്ട ചർമം
ദുര്‍ഗന്ധം
പനി

കാരണം

മൺസൂൺ സമയത്ത്, പാദങ്ങൾ കൂടുതലും വെള്ളത്തിലും പിന്നീട് ഇറുകിയ പാദരക്ഷകളിലും, പ്രത്യകിച്ചും ഷൂവിൽ നനഞ്ഞിരിക്കും, അത് ശുദ്ധവായു നൽകില്ല. ഇത് കാലിലെ അണുബാധയിലേക്ക് നയിക്കുന്നു. കൂടാതെ, മുമ്പത്തെ ഏതെങ്കിലും മുറിവ് ചികിത്സിക്കാതെ അവശേഷിക്കുന്നതും വെള്ളത്തിൽ നനയുന്നതും വീക്കം ഉണ്ടാക്കും. അതുകൊണ്ട് തന്നെ മഴക്കാലത്ത് കാലിലെ അണുബാധ സാധാരണമാണ്.

എങ്ങനെ തടയാം?

കാലിലെ അണുബാധകൾ ഉണ്ടാകുന്നത് തടയാനും പാദങ്ങളെ പരിപാലിക്കാനും നിരവധി മാർഗങ്ങളുണ്ട് .

1. നഗ്നപാദനായി നടക്കരുത്

മഴയിലോ നനഞ്ഞ പുല്ലിലോ നഗ്നപാദനായി നടക്കുന്നത് പാദങ്ങൾക്ക് പ്രശ്നമുണ്ടാക്കാം. അരിമ്പാറകൾ ഉണ്ടാകാനും പാദങ്ങളിലേക്ക് ബാക്ടീരിയ പകരാനും സാധ്യതയുണ്ട്, ഇത് അണുബാധയിലേക്ക് നയിച്ചേക്കാം. അതിനാൽ, നഗ്നപാദനായി നടക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക .

2. പാദങ്ങൾ വൃത്തിയാക്കുക

നിങ്ങളുടെ പാദങ്ങൾ വൃത്തിഹീനമാകുമ്പോൾ, അവ നന്നായി കഴുകി വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുക. ബാക്ടീരിയയും അഴുക്കും അകറ്റാൻ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കുക. ഒപ്പം നല്ല നിലവാരമുള്ള പാദ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്.

3. പാദങ്ങൾ ഉണക്കുക

നനഞ്ഞ പാദങ്ങൾ വലിയ പ്രശ്‌നം ഉണ്ടാക്കിയേക്കാം. അണുബാധ ഒഴിവാക്കണമെങ്കിൽ മഴക്കാലത്ത് പാദങ്ങൾ ഉണക്കി സൂക്ഷിക്കുക എന്നതാണ് പ്രധാനം.

4. അമിതമായി മോയ്സ്ചറൈസ് ചെയ്യരുത്

മോയ്സ്ചറൈസിംഗ് ചർമത്തിന് നല്ലതാണ്, പക്ഷേ അമിതമായി ഉപയോഗിക്കുന്നത് പ്രശ്നമാണ്. മൺസൂൺ സീസണിൽ, പരിസ്ഥിതിയിൽ വളരെയധികം ഈർപ്പമുണ്ട്. അതിനാൽ, രാവും പകലും പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യുന്നത് പ്രശ്‌നമാകുകയും പാദങ്ങളിൽ വിപരീത ഫലമുണ്ടാക്കുകയും ചെയ്യും.

5. നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക

വൃത്തിയില്ലാത്തതും നീളമുള്ളതുമായ നഖങ്ങൾ പാദങ്ങളിൽ ഫംഗസ് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും. നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും പതിവായി മുറിക്കുകയും വേണം. ഇത് വളരെ ചെറുതാക്കരുത്, കാരണം ഇത് മുറിവുകളിലേക്ക് നയിക്കും.

6. മൺസൂൺ സൗഹൃദ പാദരക്ഷകൾ ധരിക്കുക

തുണികൊണ്ട് നിർമിച്ച പാദരക്ഷകൾ ധരിക്കുന്നത് ഈർപ്പം എളുപ്പത്തിൽ ആഗിരണം ചെയ്യും, ഇത് കാലിൽ ഫംഗസ് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും. മഴക്കാലത്ത് റബർ കൊണ്ട് നിർമിച്ച തുറന്ന പാദരക്ഷകൾ ധരിക്കുന്നതാണ് നല്ലത്.

ശ്രദ്ധിക്കുക

* രോഗം ബാധിച്ച ഭാഗത്ത്, ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ ലോഷനുകൾ പുരട്ടുക.
* പാദങ്ങൾ ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക, കാരണം ഇത് നിങ്ങളുടെ പാദങ്ങളുടെ സംരക്ഷണത്തിന് സഹായകമാണ്.
* രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് പ്രതിരോധമാണ് എന്ന് ഓർക്കുക. നിങ്ങൾക്ക് കാലിൽ അണുബാധയുണ്ടെങ്കിൽ, എത്രയും വേഗം ചികിത്സ തേടാൻ ശ്രദ്ധിക്കുക.

Keywords: News, National, New Delhi, Beauty, Skin Care, Monsoon Infections, Health Tips, Diseases, Health,  Protect your feet from monsoon infections with these tips.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia