Obituary | പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കക്കാട് അഹ്‌മദ് ജിഫ്‌രി തങ്ങൾ നിര്യാതനായി
Jun 27, 2023, 19:08 IST
മലപ്പുറം: (www.kvartha.com) കക്കാട് സയ്യിദ് അഹ്‌മദ് ജിഫ്‌രി തങ്ങൾ (89) നിര്യാതനായി. തിരുവനന്തപുരം ബീമാപ്പള്ളിയിൽ ഏറെക്കാലം ഖത്വീബും മുദരിസുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നന്തി ദാറുസ്സലാം അറബിക് കോളജിൽ പ്രൻസിപലുമായി പ്രവർത്തിച്ചിരുന്നു. മൗലവി ഫാസിൽ ബാഖവി ബിരുദധാരിയായിരുന്നതങ്ങൾ മികച്ച പ്രഭാഷകനും എഴുത്തുകാരനുമാണ്.
മുസ്‌ലിം ലീഗ് നേതാവ് പരേതനായ സയ്യിദ് ഉമർ ബാഫഖി തങ്ങൾ ഭാര്യാപിതാവും കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ ഭാര്യസഹോദരീ ഭർത്താവുമാണ്. ഭാര്യ: ശരീഫ ആമിന ബീവി. മക്കൾ: സയ്യിദ് ജഅഫർ ജിഫ്‌രി, സയ്യിദ് ഫസൽ ജിഫ്‌രി, സയ്യിദ് മുഹമ്മദ് ജിഫ്‌രി. മരുമക്കൾ: ലൈല, സൈഫുന്നീസ, ബൽകീസ്.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് നാസർ ഹയ്യ് ശിഹാബ് ശിഹാബ് തങ്ങൾ, മന്ത്രി അഹ്‌മദ് ദേവർകോവിൽ തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരമർപിച്ചു. മൃതദേഹം കക്കാട് മഖാം ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.

Keywords: Kerala, News, Malappuram, Obituary, Death, Bheemapalli, Muslim Scholar, Prominent Islamic scholar Kakkad Ahmad Jifri Thangal passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.