Follow KVARTHA on Google news Follow Us!
ad

K Sudhakaran | കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണവും; അധ്യാപികയായിരുന്ന ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപലിന് നോടിസ് നല്‍കി

കള്ളപ്പണമുണ്ടെങ്കല്‍ കണ്ടെത്തട്ടെയെന്നും നേതാവ്‌ K Sudhakaran, Vigilance Probe, Notice, Wife Salary, Politics
ന്യൂഡെല്‍ഹി: (www.kvartha.com) മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രതിയായതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചു. കോഴിക്കോട് യൂനിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. കോണ്‍ഗ്രസ് ഹൈകമാന്‍ഡുമായുള്ള ചര്‍ചയ്ക്ക് ഡെല്‍ഹിയിലെത്തിയ സുധാകരന്‍ തന്നെയാണ് ഇക്കാര്യം വിശദീകരിച്ചത്.

Probing wife’s financial dealings; Seeks account details, says K Sudhakaran, New Delhi, News, K Sudhakaran, Vigilance Probe, Notice, Wife Salary, Politics, Congress, National.

സ്‌കൂള്‍ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപലിന് വിജിലന്‍സ് നോടിസ് നല്‍കി. 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം നല്‍കണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്നു സ്മിത സുധാകരന്‍. സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കുന്നതിലൂടെ കള്ളപ്പണമുണ്ടെങ്കല്‍ കണ്ടെത്തട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

ഹൈകമാന്‍ഡുമായുള്ള ചര്‍ചയ്ക്ക് പ്രതിപക്ഷനേതാവ് വിഡി സതീശനൊപ്പമാണ് കെ സുധാകരനെത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഹൈകമാന്‍ഡിനെ ധരിപ്പിക്കും. കേസിന്റെ വിശദാംശങ്ങള്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കുമെന്നും സുധാകരന്‍ വിശദീകരിച്ചു.

Keywords: Probing wife’s financial dealings; Seeks account details, says K Sudhakaran, New Delhi, News, K Sudhakaran, Vigilance Probe, Notice, Wife Salary, Politics, Congress, National. 

Post a Comment