Knee surgery | സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കാലിന് പരുക്ക്; നടന്‍ പൃഥ്വിരാജിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
Jun 26, 2023, 16:15 IST
കൊച്ചി: (www.kvartha.com) സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കാലിന് പരുക്കേറ്റ നടന്‍ പൃഥ്വിരാജിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായ 'ഭാസ്‌കരന്‍ മാഷാ'യി കോട്ടയം രമേഷ് എത്തുന്നു. പൃഥ്വിരാജിന്റെ നായികയായി പ്രിയംവദ എത്തുന്ന ചിത്രത്തില്‍ അനു മോഹന്‍, രാജശ്രീ നായര്‍, ടി ജെ അരുണാചലം തുടങ്ങി നിരവധി താരനിര തന്നെയുണ്ട്. 2022 സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം.
കാലിലെ ലിഗമെന്റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഞായറാഴ്ചയാണ് താരത്തിന് പരുക്കേറ്റത്. മറയൂരില്‍ വച്ചായിരുന്നു ചിത്രീകരണം. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടുമാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ജയന്‍ നമ്പ്യാര്‍ ആണ്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നേരത്തെ സചിയുടെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു.
എന്നാല്‍ സചിയുടെ അകാല വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹസംവിധായകനായിരുന്ന ജയന്‍ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രിലര്‍ ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.
അരവിന്ദ് കശ്യപ് ആണ് ചിത്രത്തിന്റ ഛായാഗ്രഹണം. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ 'കാന്താര'യുടെ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ സന്ദീപ് സേനന്‍ ആണ് നിര്‍മാണം.

Keywords: Prithviraj Sukumaran advised 2 months rest after undergoing knee surgery, Kochi, News, Prithviraj Sukumaran, Injury, Knee Surgery, Doctors, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.