-പ്രതിഭാരാജന്‍
(www.kvartha.com) സ്വന്തമായി വലവിരിച്ച് ഇരയെപ്പിടിക്കുന്ന നട്ടെല്ലില്ലാത്ത ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. ചിലന്തികള്‍ 'അറേനിയേ' എന്ന ഗോത്രത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും ഏറെ പിടിപാടുള്ള ഇനമാണ്. ചിലന്തി വിഷത്തേക്കാള്‍ മാരകമാണ് തേളും, നിറം മാറുന്ന ഓന്തും മറ്റും പയറ്റി തെളിയുന്ന രാഷ്ട്രീയ തട്ടകം.
രാഷ്ട്രീയത്തില്‍ മാത്രമല്ല, സാമൂഹിക സാംസ്‌കാരിക പൊതുപ്രവര്‍ത്തന രംഗത്തെല്ലാം ചിലന്തിയും ഓന്തും, തേളുമടങ്ങുന്ന ക്ഷുദ്രപ്രവര്‍ത്തനങ്ങള്‍ ഇന്ന് വ്യാപകമാണ്. ജനാധിപത്യത്തില്‍ അടവുനയങ്ങള്‍ ലയിപ്പിക്കുമ്പോള്‍ ഉരുത്തിരിഞ്ഞു വരുന്ന ദ്രാവകം. ചിലന്തിയുടെ ശരീരത്തിലൂടെ അതു വിഷമയമായ നൂലുകളായി, വലകളായി രുപാന്തരപ്പെടുന്നു. നാട്ടിലാകമാനം വലവീശി ഇരകളെ കുരുക്കുന്നു.
നെയ്തുവിരിച്ച വലകളില്‍ പലരും വീഴുന്നു. വീണുകഴിഞ്ഞാല്‍ കേന്ദ്രസ്ഥാനത്തുനിന്ന് എട്ടുകാലി ഒഴുകിവരും. വീണവനെ പൊതിയും. കുത്തേണ്ടിടത്ത് കുത്തും. ജീവന്‍ മാത്രം ബാക്കിവെച്ച് കിട്ടുന്നത്ര ചോരയും മജ്ജയും ഊറ്റിയെടുക്കും. അട്ടയേപ്പോലെ. വിശപ്പടങ്ങിയാല്‍ അതിന്റെ കേന്ദ്ര സ്ഥാനത്ത് പോയി പിന്നെയുമിരിക്കും. സെക്രട്ടറിയായി, പ്രസിഡണ്ടുമാരായി, ചെയര്‍മാനായി, കണ്‍വീനറായി, മന്ത്രിമാരായി വീണ്ടും തന്ത്രങ്ങള്‍ മെനയും. ഒരുക്കിവെച്ച വലയില്‍ കുരുങ്ങിപ്പോയവരെ അങ്ങോട്ടും ഇങ്ങോട്ടും കറക്കി സുഖിക്കും. പട്ടി തവളയുടെ ജീവന്‍ കൊണ്ട്, പൂച്ച ഏലിയെ കളിപ്പിക്കുന്നതു പോലെ.
സിപിഎമ്മിന്റെ വലയില്‍ വീണ് അഖിലേന്ത്യാ ലീഗ് ഇങ്ങനെ പിടഞ്ഞാണ് ഇല്ലാതായത്. ഏറ്റവും ഉറപ്പേറിയ കുരുക്കു വല നിര്‍മ്മിച്ച് പരിചയമുള്ളവരാണ് കേരളാ കോണ്‍ഗ്രസുകാര്‍. എ കെ ആന്റണിയും മോശക്കാരനല്ല. നാളെ ഐഎന്‍എല്ലിനും ഇതു തന്നെയായിരിക്കും വിധി. മാരാരിക്കുളത്തെ ഛോട്ടാ നേതാക്കള്‍ വിഎസിനെ ഇങ്ങനെ വലയില്‍പ്പെടുത്തി ചോര കുടിച്ചിട്ടുണ്ട്. സടകുടഞ്ഞെഴുന്നേറ്റ വിഎസ് മുഖ്യമന്ത്രിയായി. എംവി രാഘവന്റേയും ഗൗരിയമ്മയുടേയും ജോസ് കെ മാണിയുടേയും നീരൂറ്റിക്കുടിച്ച് ചണ്ടിയാക്കിയ രാഷ്ട്രീയവും നമുക്കിടിലുണ്ടായിട്ടുണ്ട്.
ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സംഘം ചേര്‍ന്ന് കരുണാകരനെ വലയില്‍ വീഴ്ത്തി ചോര കുടിച്ച് വിട്ടതും, കരുണാകരന്‍ ഡിഐസി നിര്‍മ്മിച്ചതും ഒടുവില്‍ മകന്‍ മുരളീധരന്‍ തന്നെ വലയിലിട്ടു അമ്മാനമാടിയതുമെല്ലാം രാഷ്ട്രീയ പാണന്മാരുടെ പഴംപാട്ടുകളാണല്ലോ. ഇവിടെയൊക്കെയുള്ള ആശയങ്ങള്‍ ചാപിള്ളകളായിരുന്നു. ആശയത്തിനുമുണ്ട് അതിന്റെതായ സൗന്ദര്യം. ഏറെ സുന്ദരങ്ങളായവ ഏറെ വേട്ടയാടപ്പെടും എന്നുമുണ്ടല്ലോ ചൊല്ല്. മതേതര രാഷ്ട്രീയം മുറുകെ പിടിച്ച് ഏകോദര സോദര രാഷ്ട്രീയം കൊണ്ടു നടക്കുന്നവരാണ് ഇന്ന് ഏറെ വേട്ടയാടപ്പെടുന്നത്.
അമേരിക്കന്‍ സാമ്രാജ്വത്വത്തിന്റെ പേരു പറഞ്ഞ് കേന്ദ്രമന്ത്രിസഭയെ തന്നെ മറിച്ചിട്ടവര്‍ കൊരുത്ത വലയേക്കാള്‍ വലിയൊരു ചിലന്തിവല ഇനി വരാനില്ല. ജ്യോതിബസു വരെ അകപ്പെട്ടു പോയ വല. പ്രധാനമന്ത്രി മോദിയുടെ വലയില്‍ കുടുങ്ങിയ അദ്വാനി വല ഭേദിക്കാനാവാതെ ഇന്നും കൈകാലിട്ടടിക്കുകയാണ്. അദ്വാനിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ചോര വറ്റുകയാണ്. നീരൂറ്റിത്തീരുകയാണ്. ഇങ്ങനെ പോയാല്‍ ഒട്ടനവധി പേരെ വലയിലാക്കിയ ചരിത്രം കക്ഷിരാഷ്ട്രീയത്തിനുണ്ടാകും.
എന്നാല്‍ സുധാകരന്‍ അറസ്റ്റിലായത് അതുക്കും മേലെയുള്ള വലയില്‍പ്പെട്ടാണ്. ജോണ്‍സണ്‍ മാവുങ്കല്‍ നെയ്ത കാരിരുമ്പിന്റെ വല. രാഷ്ട്രീയക്കാര്‍ക്ക് വല നെയ്യാനുള്ള പുതിയ പാഠം പഠിക്കാന്‍ പലരും ക്ലാസില്‍ ചേര്‍ന്നതാണ്. പഠിക്കാന്‍ ചെന്നവരില്‍ അതേ വലയില്‍ കുടുങ്ങിയത് സുധാകരന്‍. ഏതു വലയില്‍ കുടുക്കിയാലും. ഏതു പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിച്ചാലും ഞങ്ങളുടെ ചങ്കാണ് സുധാകരനെന്ന് പ്രതിപക്ഷ നേതാവ്. കെപിസിസിയില്‍ സ്ഥാപിച്ച ത്രിവര്‍ണ പതാക തല തിരിഞ്ഞു പറക്കുന്നു. തുറന്നുവെച്ച വായയിലല്ലെ, ഈച്ച കേറുകയുള്ളു. ചരിത്രം എപ്പോഴും ഇങ്ങനെയാണ്. കണക്കു ചോദിക്കാതെ തിരിച്ചു പോകാറില്ല.
പല വലയും വിരിച്ച് കാത്തിരുന്നിട്ടും, മന്ത്രിസഭാ അംഗത്വം മുതല്‍ എഐസിസി പ്രസിഡണ്ടു സ്ഥാനത്തു വരെ അവസരമുണ്ടായിട്ടും ഒരു വലയിലും വീഴാതെ ആരെയും വീഴ്ത്താന്‍ ശ്രമിക്കാത്ത ഒരു നേതാവുണ്ട് കോണ്‍ഗ്രസില്‍, രാഹുല്‍ഗാന്ധി. കുടുംബനാഥന്‍ മോഷണക്കേസില്‍ പ്രതിയായി അകത്തു പോയാലുള്ള മ്ലാനതയാണ് കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകളില്‍. സുധാകരനെതിരെ കേസെടുത്ത പിണറായി എന്തെ, എത്ര വെല്ലുവിളിച്ചിട്ടും ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കേസെടുക്കാത്തതെന്ന മറു ചോദ്യവുമായാണ് കോണ്‍ഗ്രസുകാര്‍ ഈ അറസ്റ്റിനെ നേരിടുന്നത്.

Keywords: CPM, Congress, Kerala, Politics, Kerala, Politics, Political Issues, Politics of arresting leaders.
< !- START disable copy paste -->