Follow KVARTHA on Google news Follow Us!
ad

Booked | അധ്യാപക നിയമനത്തിനായി കോഴവാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ കാവുംപടി സ്‌കൂള്‍ മാനേജ്മെന്റിനെതിരെ പൊലീസ് കേസെടുത്തു

ഉദ്യോഗാര്‍ഥിയില്‍ നിന്നും വാങ്ങിയത്‌ പന്ത്രണ്ടു ലക്ഷം Police Booked, Corruption, Cheating, Complaint, Kavumbadi School Management
ഇരിട്ടി: (www.kvartha.com) മുഴക്കുന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാവും പടി ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥിയില്‍ നിന്നും പന്ത്രണ്ടു ലക്ഷം രൂപ കോഴവാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ സ്‌കൂള്‍ മാനേജര്‍ക്കും കമിറ്റി അംഗങ്ങള്‍ക്കുമെതിരെ മുഴുക്കുന്ന് പൊലീസ് ബുധനാഴ്ച രാവിലെ പത്തുമണിയോടെ കേസെടുത്തു.

Police registered case against Kavumbadi school management on complaint of bribery and cheating for appointment of teachers, Kannur, News, Police Booked, Corruption, Cheating, Complaint, Kavumbadi School Management, Bribe, Kerala

സ്‌കൂളില്‍ ഉറുദു അധ്യാപകനാവാന്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് 2018-ലാണ് പരാതിക്കാരനായ മൊയ്തീന്‍ തില്ലങ്കേരി കാവും പടി ഹയര്‍സെകന്‍ഡറി സ്‌കൂള്‍ മാനേജ് മെന്റിന് പണം കൈമാറിയത്. പിന്നീട് അധ്യാപക ജോലിയോ കൊടുത്ത പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. മാനേജര്‍ തണലോത്ത് ഹൗസില്‍ കുഞ്ഞഹമ്മദ്, കമിറ്റി അംഗങ്ങളായ മഹമൂദ്, നജീബ്, സലാം, കുട്ട്യാലി എന്നിവര്‍ക്കെതിരെയാണ് മുഴക്കുന്ന് സിഐ എ സന്തോഷ് കുമാര്‍ കേസെടുത്തത്.

Keywords: Police registered case against Kavumbadi school management on complaint of bribery and cheating for appointment of teachers, Kannur, News, Police Booked, Corruption, Cheating, Complaint, Kavumbadi School Management, Bribe, Kerala. 

Post a Comment